Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ കടലിൽ ഒത്തുചേർന്ന് കടൽപ്പശുക്കൾ; വീഡിയോ പങ്കുവെച്ച് പരിസ്ഥിതി മന്ത്രാലയം

February 05, 2024

news_malayalam_dugong_in_qatar_sea

February 05, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൻ്റെ കടലിൽ ഒരു കൂട്ടം കടൽപ്പശുക്കളെ (dugong) കണ്ടെത്തിയതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. 

 

വീഡിയോയിൽ ഖത്തർ ജലാശയത്തിലെ ടർക്കോയ്സ് നിറമുള്ള വെള്ളത്തിൽ ഡസൻ കണക്കിന് ഡുഗോംഗുകളും കുഞ്ഞുങ്ങളും ഒത്തുകൂടുന്നത് കാണിക്കുന്നുണ്ട്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ജീവിയാണ് കടൽപ്പശുക്കൾ. ഇവയുടെ സ്വഭാവവും ആവാസ വ്യവസ്ഥകളും നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളെല്ലാം കടൽ പശുക്കളെ സംരക്ഷിക്കാൻ ലക്ഷ്യമിടുന്നതാണ്.  

ഖത്തറിൻ്റെ പ്രാദേശിക ജലാശയങ്ങളിൽ നടക്കുന്ന ഇത്തരം ഒത്തുചേരലുകൾ ലോകത്തിലെ ദുഗോംഗുകളുടെ ഏറ്റവും വലിയ സമ്മേളനങ്ങളായാണ് കണക്കാക്കപ്പെടുന്നത്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News