Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് കഞ്ചാവ് പിടികൂടി

October 16, 2023

news_malayalam_drug_seized_in_qatar

October 16, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് മയക്കുമരുന്ന് പിടികൂടി. സംശയത്തെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് 2.07കിലോ കഞ്ചാവ് പിടികൂടിയത്. ബാഗിനുള്ളില്‍ മരപ്പലകയിൽ രഹസ്യമായി ഒളിപ്പിച്ച കഞ്ചാവ് റേഡിയേഷൻ ഉപകരണം ഉപയോഗിച്ചാണ് കണ്ടെത്തിയതെന്ന് കസ്റ്റംസ് വ്യക്തമാക്കി. 

أحبطت إدارة جمارك مطار حمد الدولي محاولة تهريب 2.7 كيلو جرام من مادة الحشيش المخدرة، وذلك من خلال اشتباه المفتش الجمركي في صندوق خاص بأحد المسافرين القادمين الى الدولة، وبعد الكشف عليه بجهاز الفحص ،تم العثور على المادة المضبوطة مخبأة بطريقة سرية في الواح خشبية داخل الصندوق pic.twitter.com/PIHX1CSYl0

— الهيئة العامة للجمارك (@Qatar_Customs) October 16, 2023

 

കഴിഞ്ഞ ആഴ്ച ഹമദ് കസ്റ്റംസ് നടത്തിയ പരിശോധനയിലും 2.07കിലോ ഷാബൂ ( ഒരു തരം പുകയില ഉല്‍പ്പന്നം) പിടികൂടിയിരുന്നു. ബാഗിനുള്ളില്‍ കടലാസുകള്‍ക്കിടയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ ജനറല്‍ കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ചും യാത്രക്കാരുടെ ശരീര ഭാഷ മനസിലാക്കിയും കള്ളക്കടത്ത് കണ്ടുപിടിക്കാനുള്ള സംവിധാനങ്ങള്‍ കസ്റ്റംസ് സജ്ജമാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
 


Latest Related News