Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ റമദാൻ മീറ്റ് മാർച്ച് 29ന്;സ്വാഗതസംഘം രൂപീകരിച്ചു

March 20, 2024

news_malayalam_local_organizations_in_qatar

March 20, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സി.ഐ.ഡി) സഹകരിച്ച് യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന പതിനൊന്നാമത് ദോഹ റമദാൻ മീറ്റ് മാർച്ച് 29 വെള്ളിയാഴ്ച നടക്കും. സമൂഹത്തിൽ വിദ്വേഷവും വെറുപ്പും പടർന്നു കൊണ്ടിരിക്കുന്ന കാലത്ത് സാഹോദര്യത്തിൻറെയും ഐക്യത്തിൻെറയും സന്ദേശമുയർത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ ഏറ്റവും വലിയ റമദാൻ സംഗമത്തിന് അൽ അറബി സ്പോർട്സ് ക്ലബ് വേദിയാകും. വൈകുന്നേരം നാലിന് ആരംഭിച്ച് ഇഫ്താർ സംഗമത്തോടെ സമാപിക്കുന്ന റമദാൻ സംഗമത്തിൽ ഖത്തറിലെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം യുവാക്കൾ പങ്കെടുക്കും. യൂത്ത് ഫോറം പ്രസിഡൻറ് ചെയർമാനും കേന്ദ്ര നിർവാഹക സമിതി അംഗം അബ്ദുഷുകൂർ ജനറൽ കൺവീനറുമായി പരിപാടിയുടെ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. യൂത്ത് ഫോറം വൈസ് പ്രസിഡൻറുമാരായ ഫൈസൽ ടി.എ, ആരിഫ് അഹ്മദ് എന്നിവരെ അസി.കൺവീനർമാരായും തെരഞ്ഞെടുത്തു, മറ്റു കൺവീനർമാരും വകുപ്പുകളും: അഫ്സൽ ഹുസൈൻ (വെന്യൂ), ഷഫീഖ് കൊപ്പത്ത് (ലോജിസ്റ്റിക്സ്), നജീബ് തറി (ഭക്ഷണം), അമീൻ അർഷദ് (വളണ്ടിയർ), അജ്മൽ സാദിഖ് (രെജിസ്ട്രേഷൻ), അസ്ലം കെ.എ (പി.ആർ/ഗസ്റ്റ്), മുഹ്സിൻ (മീഡിയ).

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News