Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫലസ്തീന് ഐക്യദാര്‍ഢ്യം; ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫലസ്തീന്‍ സിനിമകളുടെ പ്രദര്‍ശനം നാളെ മുതല്‍

November 01, 2023

news_malayalam_dfi_updates

November 01, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഫല്‌സതീന്‍ ജനതയുടെ കഥകളും, പോരാട്ടങ്ങളും, അചഞ്ചലമായ പ്രതിരോധവും വ്യക്തമാക്കുന്ന ചലച്ചിത്ര പ്രദര്‍ശനമാണ് ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് (ഡിഎഫ്‌ഐ) സംഘടിപ്പിക്കുന്നത്. 'വോയ്‌സ് ഓഫ് ഫലസ്തീന്‍' എന്ന പേരില്‍ നാളെ (നവംബര്‍ 2) ആരംഭിക്കുന്ന പ്രദര്‍ശനം നവംബര്‍ 9 വരെ തുടരും. ഫലസ്തീനിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ നിര്‍മിച്ച ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 

ഫലസ്തീനിലെ ജനതയുടെ കണ്ണീരും പോരാട്ടങ്ങളും ഫല്‌സതീന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ കണ്ണിലൂടെ അവതരിപ്പിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതാണ് 'വോയിസ് ഓഫ് ഫലസ്തീന്‍' എന്ന് ഡിഎഫ്‌ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫാത്മ ഹസന്‍ അല്‍റെമൈഹി പറഞ്ഞു. 

കത്താറ ബില്‍ഡിംഗ് 16ല്‍ ഡ്രാമ തിയറ്ററിലാണ് പ്രദര്‍ശനം. എലിയ സുലൈമാന്റെ 'ദി ടൈം ദാറ്റ് റിമൈന്‍സ്' ആണ് ഉദ്ഘാടന ചിത്രം. അവസാന ദിവസമായ നവംബര്‍ 9ന് ഡിഎഫ്‌ഐയുടെ പ്രത്യേക സ്‌ക്രീനിംഗും ഉണ്ടായിരിക്കും. പ്രദര്‍ശനങ്ങള്‍ക്ക് ശേഷം ചലച്ചിത്ര പ്രവര്‍ത്തകരുമായി ചോദ്യോത്തര സെഷനുകള്‍ക്കും അവസരമുണ്ടാകും. 

ടിക്കറ്റുകള്‍ സൗജന്യമാണ്. റിസര്‍വേഷനുകള്‍ക്കായി ഡിഎഫ്‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ (dohafilminstitute.com) രജിസ്റ്റര്‍ ചെയ്യാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News