Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സാമുദായിക ഇഴയടുപ്പത്തിന്റെ സന്ദേശവുമായി 'മുക്രി വിത്ത് ചാമുണ്ഡി' ദോഹയിൽ പ്രദർശിപ്പിച്ചു  

March 06, 2024

news_malayalam_event_updates_in_qatar

March 06, 2024

ഖദീജ അബ്‌റാർ 

ദോഹ : മാപ്പിള തെയ്യം പ്രമേയമാക്കി മാധ്യമ പ്രവർത്തകൻ അഷറഫ് തൂണേരി സംവിധാനം ചെയ്ത മുക്രി വിത്ത്‌ ചാമുണ്ഡി ഡോക്യുമെന്ററി ദോഹയിൽ പ്രദർശിപ്പിച്ചു. ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച പരിപാടിയിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ അടക്കം നിരവധി പേർ പങ്കെടുത്തു.ഗൾഫിലെ ആദ്യപ്രദർശനം വലിയ പ്രേക്ഷക പ്രശംസ നേടി.

തെയ്യമെന്ന അനുഷ്ടാനം ഉത്തരമലബാറിൽ രൂപപ്പെടുത്തിയിട്ടുള്ള ജനകീയമായ നവോത്ഥാനത്തെ പരിചയപ്പെടുത്തുകയും സൗഹാർദ്ദത്തിന്റെ സാംസ്‌കാരികമായ പ്രാധാന്യം അടയാളപ്പെടുത്തുകയും ചെയ്യുന്ന ഡോക്യുമെന്ററി വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സാങ്കേതിക തികവോടെയാണ് പ്രേക്ഷകരിലേക്കെത്തിയത്.

ഐ സി സി മുബൈഹാളിൽ പ്രേക്ഷകബാഹുല്യത്താൽ രണ്ടുതവണയാണ് ഡോക്യുമെൻറി പ്രദർശിപ്പിച്ചത്. ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ്‌ ബാവ ഡോക്യുമെന്ററി പ്രദർശനം ഉത്ഘാടനം ചെയ്തു. പ്രദർശനശേഷം നടന്ന ചടങ്ങിൽ ഐ എം എഫ് പ്രസിഡന്റ് ഫൈസൽ ഹംസ അധ്യക്ഷതവഹിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ്‌ ബാവ,ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്‌ദുൾ റഹ്മാൻ, ഡോക്യു മെന്ററിക്ക്‌ ശബ്ദം നൽകിയ ഡേവിഡ് കൂപ്പർ എന്നിവർ സംസാരിച്ചു. സംവിധായകൻ അഷറഫ് തൂണേരി പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.

സമകാലിക ഇന്ത്യയിൽ സാംസ്‌കാരികമായ ഇടപെടലാണ് തന്റെ ഡോക്യുമെന്ററിയെന്നും. മുക്രി വിത്ത്‌ ചാമുണ്ഡിക്ക് ലഭിച്ച സ്വീകാര്യത കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകുന്നു വെന്നും സംവിധായകൻ അഷറഫ് തൂണേരി പറഞ്ഞു.

ചടങ്ങിൽ ഇന്ത്യൻ മീഡിയ ഫോറം അംഗങ്ങൾ സംവിധായകൻ അഷ്‌റഫ്‌ തൂണേരിക്ക് സ്നേഹോപഹാരം കൈമാറി. ഐ എം എഫ് ജനറൽ സെക്രട്ടറി ഷഫീക്ക്‌ അറക്കൽ സ്വാഗതവും ട്രഷറർ കെ.ഹുബൈബ് നന്ദിയും പറഞ്ഞു.ആർ ജെ തുഷാര അവതാരകയായിരുന്നു. ഐ എം എഫ് വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ, സെക്രട്ടറി രതീഷ്, എക്‌സി: അംഗങ്ങളായ ഓമനക്കുട്ടൻ, അഹമ്മദ് കുട്ടി,ഷഫീക് ആലുങ്ങൽ,അപ്പുണ്ണി, നിസ, അൻവർപാലേരി എന്നിവർ നേതൃത്വം നൽകി.

ദോഹയിലെ പ്രമുഖരായ ഡോ. അബ്ദുസ്സമ്മദ്, ജെ കെ മേനോന്‍, സംവിധായകൻ അഷറഫ് തൂണേരി എന്നിവർ ചേർന്നാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചത്. 

ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അബ്ദുല്ല അബ്ദുല്‍ ഹമീദ്, മാധ്യമ പ്രവര്‍ത്തകന്‍ മുജീബുര്‍റഹ്‌മാന്‍ കരിയാടന്‍ എന്നിവരാണ് തിരക്കഥ തയ്യാറാക്കിയത്. എ കെ മനോജും സോനു ദാമോദറും ക്യാമറയും അനീസ് സ്വാഗതമാട് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്ന ഡോക്യുമെന്ററി ദേശീയ അന്തർ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സാങ്കേതിക മികവോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

വടക്കേ മലബാറിലെ മാപ്പിള തെയ്യം പ്രമേയമാക്കി പുറത്തിറങ്ങിയ ആദ്യ ഇംഗ്ലീഷ് ഡോക്യുമെന്ററിയാണ് മുക്രി വിത്ത് ചാമുണ്ഡി, ദി സാഗ ഓഫ് ഹാര്‍മണി ഇന്‍ തെയ്യം ആര്‍ട്ട്. 2023 നവംബറില്‍ തിരുവനന്തപുരത്ത് നിയമസഭയുടെ രണ്ടാമത് അന്താരാഷ്ട്ര പുസ്തക മേളയില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍, ശശി തരൂര്‍ എം പി എന്നിവര്‍ പ്രകാശനം ചെയ്ത ഡോക്യുമെന്ററി കേരളത്തിലെ സര്‍വകലാശാലകളിലും കോളേജുകളിലും പൊതുപരിപാടികളിലും പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News