Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ 'ഡിംഡെക്‌സ് 2024' ന് തുടക്കമായി

March 04, 2024

news_malayalam_dimdex_exhibition_started_in_qatar

March 04, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ഖത്തറില്‍ 'ഡിംഡെക്‌സ് 2024'ന്റെ (ദോഹ ഇന്റര്‍നാഷണല്‍ മാരിടൈം ഡിഫന്‍സ് എക്‌സിബിഷന്‍ ആന്റ് കോണ്‍ഫറന്‍സ്) എട്ടാമത് പതിപ്പിന് ഇന്ന് തുടക്കമായി. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍, ഡെപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് ഹമദ് അല്‍ താനി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് മുതല്‍ മാര്‍ച്ച് 6 വരെ പ്രദര്‍ശനം നടക്കും. 

മന്ത്രിമാര്‍, സഹോദര-സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റാഫ് മേധാവികള്‍, എക്സലന്‍സി അംബാസഡര്‍മാര്‍, ഖത്തര്‍ സായുധ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മാരിടൈം സെക്യൂരിറ്റി, ഡിഫന്‍സ് അക്കാദമിക് വിദഗ്ധര്‍, കോണ്‍ഫറന്‍സ് അംഗങ്ങള്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. 

സമുദ്ര സുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട പുതിയ സാങ്കേതിക വിദ്യകളുടേയും കണ്ടുപിടിത്തങ്ങളുടേയും പ്രദര്‍ശനമാണ് നടക്കുക. പ്രതിരോധ-വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍, റഡാറുകള്‍, മറ്റ് സമുദ്ര വ്യവസായങ്ങള്‍, ആധുനിക ഉപകരണങ്ങള്‍, കപ്പലുകള്‍ എന്നിവയും എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കും.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News