Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഡയമണ്ട് കപ്പ്‌ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ഖത്തർ മലയാളിയായ മലപ്പുറം സ്വദേശി ചാമ്പ്യനായി 

October 03, 2023

News_Qatar_Malayalam

October 03, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഡൽഹിയിൽ നടന്ന ലോക ബോഡിബിൽഡിംഗ് &ഫിറ്റ്നസ് അസോസിയേഷൻ  ഡയമണ്ട് കപ്പ്‌ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ഖത്തറിൽ പ്രവാസിയായ മലപ്പുറം സ്വദേശി സവാദ് കിളിയമണ്ണിൽ ചാമ്പ്യനായി. പങ്കെടുത്ത 3 ഇനങ്ങളിലും ടൈറ്റിൽ ചാമ്പ്യൻ പട്ടമാണ് സവാദ് സ്വന്തമാക്കിയത്.

അഞ്ഞൂറിലധികം മത്സരാർഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് സവാദിന്റെ തിളക്കമാർന്ന ജയം.കഴിഞ്ഞ മൂന്ന് വർഷമായി മത്സരങ്ങളിൽ നിന്നും വിട്ടുനിന്ന സവാദ് ഡയമണ്ട് കപ്പിലൂടെ വൻ തിരിച്ചുവരവ് നടത്തുകയായിരുന്നു. നേരത്തെ,മിസ്റ്റർ കേരളം,മിസ്റ്റർ മലപ്പുറം,മിസ്റ്റർ കാലിക്കറ്റ്,മിസ്റ്റർ തമിഴ്‌നാട്,മിസ്റ്റർ കോയമ്പത്തൂർ തുടങ്ങിയ മത്സരങ്ങളിലും ജേതാവായിട്ടുണ്ട്.

കഴിഞ്ഞ മാസം മിസ്റ്റർ ഇന്ത്യ ചാമ്പ്യൻ പട്ടവും നേടിയിരുന്നു.

ജോബി എറണാംകുളം ആണ് സവാദിനെ ചാമ്പ്യഷിപ്പിനായി  പരിശീലിപ്പിച്ചത്.മലപ്പുറം ആലത്തൂർപടി സ്വദേശി മുഹമ്മദ് അലി,സഫിയ ദമ്പതികളുടെ മകനാണ്.ഭാര്യ ഫാത്തിമ ദൽഫ. ആലിയ സഫ മകളാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News