Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇസ്രയേലിനെ കുറിച്ചുള്ള ബാൻഡിന്റെ പരാമർശം; ഖത്തറിൽ അടുത്ത മാസം നടക്കാനിരിക്കുന്ന വൺ റിപ്പബ്ലിക് കോൺസെർട്ട് റദ്ദാക്കണമെന്ന് ആവശ്യം 

January 15, 2024

news_malayalam_event_updates_in_qatar

January 15, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ വൺറിപ്പബ്ലിക്കിന്റെ കോൺസെർട്ട് റദ്ദാക്കണമെന്ന ആവശ്യം ഇവന്റ് സംഘാടകരെ സമ്മർദ്ദത്തിലാക്കുന്നു. കോൺസെർട്ടിനായി ടിക്കറ്റുകൾ ബുക്ക് ചെയ്‌ത പലരും റീഫണ്ട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. "വംശഹത്യയെ പിന്തുണയ്ക്കുന്നവരെ രാജ്യത്ത് സ്വാഗതം ചെയ്യുന്നില്ല" തുടങ്ങിയ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ സംഘാടകർക്ക് പൊതുജനങ്ങൾ അയക്കുകയാണ്. ഫെബ്രുവരി 1നാണ് കോൺസെർട്ട് തീരുമാനിച്ചത്. 

ഗസയിലെ വംശഹത്യയെക്കുറിച്ച് ഒരു പരാമർശവും ബാൻഡ് നടത്തിയില്ല. എന്നാൽ പകരം ഇസ്രായേലിനെതിരായ ഫലസ്തീൻ പ്രതിരോധത്തിന്റെ ആക്രമണത്തെ അപലപിച്ചു. ഇതാണ് ഖത്തറിലെ പൊതുജനങ്ങളിൽ ചൊടിപ്പുണ്ടാക്കിയത്. 

"ഇസ്രായേലിനെതിരായ ആക്രമണം ഞങ്ങളുടെ ഹൃദയം തകർത്തു. ഇത്തരത്തിലുള്ള തിന്മകൾ കൈകാര്യം ചെയ്യാൻ മനസ്സ് സജ്ജമല്ല. നമുക്ക് വ്യക്തമായി പറയാം, ഇത് തീവ്രവാദമാണ്. ആ നിരപരാധികളോട് ചെയ്തതിനെ ഒരു ബാൻഡ് എന്ന നിലയിൽ ഞങ്ങൾക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല." 

താൻ ജ്യൂയിഷ് അല്ലെങ്കിലും തനിക്ക് ഇസ്രായേലിനോട് അടുപ്പം തോന്നിയിരുന്നുവെന്നും, മറ്റ് കലാകാരന്മാർ ചെയ്യുന്നതു കൊണ്ട് മാത്രം അവരെ ബഹിഷ്കരിക്കാൻ ഉദ്ദേശ്യമില്ലെന്നും ബാൻഡിലെ ഗായകനായ റയാൻ ടെഡർ അടുത്തിടെ ഇസ്രായേലി ഔട്ട്‌ലെറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News