Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ എക്‌സ്‌പോയിൽ ഈന്തപ്പഴ മേള ഇന്ന് മുതൽ 

November 23, 2023

Qatar_News_Malayalam

November 23, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ദോഹ എക്‌സ്‌പോയിൽ പ്രാദേശിക ഈന്തപ്പഴ മേള ഇന്ന് (വ്യാഴം) മുതൽ ആരംഭിക്കും. എക്‌സ്‌പോയുടെ സംഘാടക സമിതിയുയും ഖത്തർ കാർഷിക കാര്യ വകുപ്പും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. ഈന്തപ്പഴം ഉൾപ്പെടെ എല്ലാ ദേശീയ ഉൽപന്നങ്ങളുടെ പ്രാദേശിക ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് മേള നടത്തുന്നത്. 

എക്സ്പോയിലെ ഇന്റർനാഷണൽ സോണിൽ നവംബർ 30 വരെ എല്ലാ ദിവസവും വൈകിട്ട് 4 മണി മുതൽ രാത്രി 10 മണി വരെയാണ് ഈന്തപഴ മേള നടക്കുക. 29 പ്രാദേശിക ഫാമുകളും രണ്ട് ഖത്തറി കമ്പനികളും ഉൾപ്പടെ 31 പ്രദർശകർ മേളയിൽ പങ്കെടുക്കും. കർഷകർ അവരവരുടെ കൃഷിയിടങ്ങളിൽ നിന്നുള്ള വിൽപനയ്ക്ക് യോജ്യമായ ഈന്തപ്പനകളുടെ തൈകളുടെ സാമ്പിളുകളും മേളയിൽ പ്രദർശിപ്പിക്കും.  

എട്ട് ദിവസത്തെ പരിപാടിയിൽ ഇഖ്‌ലാസ്, ഷിഷി, ബർഹി തുടങ്ങിയ പ്രാദേശിക ഫാമുകളിൽ നിന്നുള്ള വ്യത്യസ്ത ഇനം ഈന്തപ്പഴങ്ങൾ ഉണ്ടാകുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ അഗ്രികൾച്ചറൽ ഗൈഡൻസ് ആൻഡ് സർവീസസ് വിഭാഗം മേധാവി അഹമ്മദ് സലേം അൽ യാഫെ പറഞ്ഞു. ഈന്തപ്പന കൃഷിയുടെ അത്യാധുനിക സാങ്കേതിക വിദ്യകളെക്കുറിച്ച് കൃഷികാര്യ വകുപ്പ് നടത്തുന്ന സെമിനാറുകളും ഫെസ്റ്റിവലിൽ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News