Breaking News
അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം |
സി. പി. എമ്മിന്റെ മുതിര്‍ന്ന നേതാവ് ബസുദേബ് ആചാര്യ അന്തരിച്ചു

November 13, 2023

Malayalam_News_Qatar

November 13, 2023

ന്യൂസ്‌റൂം ഡെസ്ക്

കൊല്‍ക്കൊത്ത- സി. പി. എമ്മിന്റെ മുതിര്‍ന്ന നേതാവും പാര്‍ലമെന്റ് മുന്‍ അംഗവുമായ ബസുദേബ് ആചാര്യ (81) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 

1942 ജൂണ്‍ 11ന് പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബെറോയിലാണ് ജനിച്ചത്. റാഞ്ചി സര്‍വ്വകലാശാലയിലും കൊല്‍ക്കൊത്ത സര്‍വ്വകലാശാലയിലുമാണ് അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1975 ഫെബ്രുവരി 25ന് രാജലക്ഷ്മി ആചാര്യയെ വിവാഹം ചെയ്തു.

1980ല്‍ ഏഴാം ലോകസഭയിലേക്കാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1984 മുതല്‍ 2014 വരെ തുടര്‍ച്ചയായി ഒന്‍പത് തവണ പശ്ചിമ ബംഗാളിലെ ബങ്കുര മണ്ഡലത്തില്‍ നിന്നുള്ള എം. പിയായിരുന്നു. 2014ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മൂൺമൂൺ സെന്നിനോട് പരാജയപ്പെട്ടു.1981ല്‍ സി. പി. ഐ. എം പുരുലിയ ജില്ലാ കമ്മിറ്റിയിലും, 1985 മുതല്‍ സി. പി. ഐ. എം സംസ്ഥാന കമ്മിറ്റിയിലും അംഗമായിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News