Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഭാഗ്യം തുണച്ചു, 38,000 അടി ഉയരത്തിൽ ഖത്തർ എയർവെയ്‌സ് വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

February 25, 2024

news_malayalam_qatar_airways_updates

February 25, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ :  എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനവുമായുള്ള കൂട്ടിയിടിയില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ഖത്തര്‍ എയര്‍വേയ്സ്. ഇന്നലെ (ശനിയാഴ്ച) ഉച്ചക്ക് 38,000 അടി ഉയരത്തില്‍ കിഴക്കന്‍ ആഫ്രിക്കക്ക് മുകളില്‍ വെച്ചായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് സൊമാലിലാന്‍ഡ് സിവില്‍ ഏവിയേഷന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് അതോറിറ്റി പ്രസ്താവന ഇറക്കിയിട്ടുണ്ട്. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരില്‍ നിന്ന് തെറ്റായ നിര്‍ദേശങ്ങള്‍ ലഭിച്ചതാണ് കാരണമെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം സംഭവത്തെക്കുറിച്ച് ഖത്തര്‍ എയര്‍വേയ്സും എത്യോപ്യന്‍ എയര്‍ലൈന്‍സും ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

38000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന ഖത്തര്‍ എയര്‍വേയ്സ് 6U വിമാനത്തിന്  40,000 അടിയിലേക്ക് കയറാന്‍ മൊഗാദിഷുവിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരില്‍ നിന്ന് തെറ്റായ നിര്‍ദേശങ്ങള്‍ ലഭിക്കുകയായിരുന്നു. ഇത്തരമൊരു നിർദേശം ലഭിക്കുമ്പോൾ  എത്യോപ്യന്‍ എയര്‍ലൈന്‍സ് 602 വിമാനം, 39,000 അടി ഉയരത്തില്‍ ഇതേ റൂട്ടിലൂടെ സഞ്ചരിക്കുന്നുണ്ടായിരുന്നു.

''ഉച്ചയ്ക്ക് 12:32 ന് കിഴക്കന്‍ ആഫ്രിക്കന്‍ താഴ്വരയില്‍ നിന്ന് എന്റബെയിലേക്ക് 38000 അടി ഉയരത്തില്‍ വരികയായിരുന്ന ഖത്തര്‍ എയര്‍വേയ്സ് വിമാനം അഡിസില്‍ നിന്ന് ദുബായിലേക്ക് പറക്കുന്ന എത്യോപ്യന്‍ എയര്‍ലൈന്‍സുമായി മുഖാമുഖം വരികയായിരുന്നു," - സൊമാലിലാന്‍ഡ് സിവില്‍ ഏവിയേഷന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

എന്നാൽ വിമാനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ടിസിഎഎസ് (ട്രാഫിക് അവോയിഡന്‍സ് കൊളിഷന്‍ സിസ്റ്റം) ഉപകരണം അടിയന്തര മുന്നറിയിപ്പ് നല്‍കുകയും മറ്റ് വിമാനത്തിന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്തു. ഈ സമയം വിമാനങ്ങള്‍ പരസ്പരം അപകടകരമായ അകലത്തിലായിരുന്നു. കൃത്യസമയത്ത് മുന്നറിയിപ്പ് ലഭിച്ചതാണ് അപകടം ഒഴിവാക്കിയത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News