Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ സിറ്റിസ്കേപ് പ്രദർശനത്തിന് ഇന്ന് തുടക്കം, കേരളത്തിൽ നിന്നുള്ള ബിൽഡർമാർ പങ്കെടുക്കും

October 24, 2023

news_malayalam_event_updates_in_qatar

October 24, 2023

ന്യൂസ്‌റൂം ഡെസ്ക് 

ദോഹ: ഖത്തറിൽ സിറ്റിസ്‌കേപ്പ് പ്രോപ്പർട്ടി ഷോയുടെ പതിനൊന്നാമത് പതിപ്പിന് ഇന്ന് (ഒക്ടോബർ 24) തുടക്കം. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് ഷോ ആരംഭിക്കുന്നത്. ലോകമെമ്പാടുമുള്ള 90-ലധികം റിയൽ എസ്റ്റേറ്റ് വമ്പൻമാരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ രക്ഷാകർതൃത്വത്തിലാണ് പ്രദർശനം.

കൂടാതെ, ഖത്തർ റിയൽ എസ്റ്റേറ്റ് വിപണിയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളും ഏറ്റവും പുതിയ വാർത്തകളും പങ്കിടാൻ 40-ലധികം സ്പീക്കർമാരും പരിപാടിയിൽ പങ്കെടുക്കും. സന്ദർശകർക്ക് പ്രമുഖ റിയൽ എസ്റ്റേറ്റ് മേഖലയിലെ വ്യവസായികളുമായി പരിചയപ്പെടാനും,  പുതിയ പ്രോജക്ടുകളെ കുറിച്ച് മനസ്സിലാക്കാനും,  ഖത്തറിലെയും മെന (MENA) മേഖലയിലെയും മികച്ച ഡെവലപ്പർമാരുമായി ബിസിനസ്സ് നടത്താനും അവസരമുണ്ട്.

പരിപാടിയിൽ ഏറ്റവും പുതിയ ബിസിനസ് ഓഫറുകളും ഖത്തർ സിറ്റിസ്‌കേപ്പിന്റെ എക്‌സ്‌ക്ലൂസീവ് പ്ലാറ്റിനം സ്‌പോൺസറായ Qetaifan Projects പ്രഖ്യാപിക്കും. സന്ദർശകർക്ക് ഏഴ് മുതൽ പത്ത് വർഷം വരെയുള്ള ഫ്ലെക്‌സിബിൾ പേയ്‌മെന്റ് പ്ലാനുകൾക്കൊപ്പം ടവറുകളും റെസിഡൻഷ്യൽ പ്രോപ്പർട്ടികളും ഉൾപ്പെടെ എല്ലാ പ്ലോട്ടുകൾക്കും ക്യാഷ് പേയ്‌മെന്റുകളിൽ 10% കിഴിവ് ലഭിക്കും.

സിറ്റിസ്‌കേപ്പ് WIRE (വുമൺ ഇൻ റിയൽ എസ്റ്റേറ്റ്) പ്ലാറ്റ്‌ഫോമും പ്രദർശനത്തിലുണ്ട്. ഖത്തർ റിയൽ എസ്റ്റേറ്റ് മേഖലയിലെ സ്‌ത്രീകളുടെ നേട്ടങ്ങളും സംഭാവനകളും ഉയർത്തിക്കാട്ടുന്ന ഒരു സമർപ്പിത പാനലും നെറ്റ്‌വർക്കിംഗ് ഇവന്റും സിറ്റിസ്‌കേപ്പ് ഖത്തറിൽ ഉണ്ടായിരിക്കും.  

'ഖത്തർ ഗവൺമെന്റ് പവലിയൻ' ഉൾപ്പെടെയുള്ള പ്രാദേശിക-അന്താരാഷ്ട്ര പവലിയനുകളും ഷോയിൽ പ്രദർശിപ്പിക്കും. ഖത്തർ നീതിന്യായ മന്ത്രാലയം, ഖത്തർ ഫിനാൻഷ്യൽ സെന്റർ, ഖത്തർ ആഭ്യന്തര മന്ത്രാലയം എന്നിവയുടെ പിന്തുണയോടെയാണ് ഇൻവെസ്റ്റ് ഖത്തർ പ്രതിനിധീകരിക്കുന്ന ഖത്തർ ഗവൺമെന്റ് പവലിയൻ ഇവന്റിൽ പ്രദർശിപ്പിക്കുന്നത്. കൂടാതെ, ഈജിപ്ത് പവലിയനും ഗൾഫ് മാധ്യമം പ്രതിനിധീകരിക്കുന്ന ഇന്ത്യൻ പവലിയനും അന്താരാഷ്ട്ര പവലിയനുകളിൽ ഉൾപ്പെടുന്നുണ്ട്.

അതേസമയം, ഗൾഫ് മാധ്യമം ഒരുക്കുന്ന ഇന്ത്യൻ പവലിയനിലൂടെ കേരളത്തിലെ പ്രമുഖ നിർമാതാക്കളെല്ലാം ദോഹയിലെത്തുന്നുണ്ട്. ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് കൂട്ടായ്മയായ ക്രഡായിയുമായി സഹകരിച്ചാണ് ഗൾഫ് മാധ്യമം ഇന്ത്യൻ പവലിയൻ ഒരുക്കുന്നത്. കേരളത്തിലെ പ്രമുഖരായ 34 പ്രമുഖ ബിൽഡർമാരാണ് ദോഹയിൽ എത്തിയിരിക്കുന്നത്.

ഖത്തർ മലയാളികൾക്ക് നാട്ടിൽ ഫ്‌ളാറ്റും വില്ലകളും കൊമേഴ്‌സ്യൽ കോംപ്ലക്‌സുകളുമൊക്കെ സ്വന്തമാക്കാനും നിക്ഷേപം നടത്താനുമുള്ള സുവർണാവസരമാണ് ഇതുവഴി ഒരുങ്ങുന്നത്. ഓൺലൈൻ വഴി സൗജന്യ രജിസ്‌ട്രേഷനിലൂടെ പൊതുജനങ്ങൾക്ക് ഡിഇസിസിയിലെ പ്രദർശന വേദി സന്ദർശിക്കാം. സിറ്റിസ്‌കേപ്പ് പ്രോപ്പർട്ടി ഷോ ഒക്ടോബർ 26ന് അവസാനിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News