Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഏഴുവയസ്സുകാരിയുടെ മരണം,നടുക്കം മാറാതെ അധ്യാപകരും സഹപാഠികളും 

March 06, 2024

news_malayalam_death_news_in_qatar

March 06, 2024

അൻവർ പാലേരി 

ദോഹ : ഖത്തറിൽ കഴിഞ്ഞ ദിവസം കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ച ഏഴു വയസ്സുകാരി ജന്നാ ജമീലയുടെ പെട്ടെന്നുള്ള വിയോഗത്തിൽ നടുക്കം മാറാതെ അധ്യാപകരും സഹപാഠികളും.വക്ര മഷാഫ് പോഡാർ സ്‌കൂളിൽ ഗ്രേഡ് 2 വിദ്യാർത്ഥിനിയായ ജന്നാ ജമീല ചൊവ്വാഴ്ച വൈകീട്ട് എസ്ദാൻ-7 ലെ കോമ്പൗണ്ടിൽ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.ആംബുലൻസിൽ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്.അതേസമയം,യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ലാതിരുന്ന പെൺകുട്ടി ഹൃദയാഘാതം മൂലം മരണപ്പെട്ടത് വലിയ മാനസികാഘാതമുണ്ടാക്കിയതായി സ്‌കൂളിലെ ടീച്ചർമാരും ബന്ധുക്കളും പറയുന്നു.ടീച്ചർമാരുമായി വളരെ അടുപ്പം പുലർത്തിയിരുന്ന മിടുക്കിയായ വിദ്യാർത്ഥിനിയുടെ വിയോഗം ഉൾക്കൊള്ളാനാവുന്നില്ലെന്ന് പോഡാർ സ്‌കൂളിലെ അധ്യാപിക പറഞ്ഞു.അക്കാദമിക് വർഷത്തിന്റെ അവസാനമായതിനാൽ ടീച്ചർക്കായി കാർഡ് ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞാണ് അവസാന ദിവസം കുട്ടി സ്‌കൂളിൽ നിന്ന് മടങ്ങിയതെന്ന് അധ്യാപിക പറഞ്ഞു.മരണവിവരമറിഞ്ഞു വീട്ടിലെത്തിയ ടീച്ചർമാർക്കായി കുട്ടിയുടെ സ്‌കൂൾ ബാഗിൽ നിന്നും  വീട്ടുകാരാണ് കാർഡ് ടീച്ചർമാർക്ക് സമ്മാനിച്ചത്.

കോഴിക്കോട് നല്ലളം സ്വദേശിയും ഖത്തറിൽ ബിസിനസുകാരനായ വലിയപറമ്പിൽ സിറാജിന്റെയും ശബ്നയുടെയും രണ്ടാമത്തെ മകളാണ് ജന്നാ ജമീല.സഹോദരൻ മുഹമ്മദും പോഡാർ സ്‌കൂളിൽ വിദ്യാർത്ഥിയാണ്.ഇന്ന് വൈകീട്ട് 5.20 ന് മിസൈമിറിൽ മയ്യിത്ത് നമസ്കാരം പൂർത്തിയാക്കിയ ശേഷം അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News