Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഹമദ് ഇന്റർനാഷണൽ എയർപോർട്ട് മെട്രോ സ്റ്റേഷനിലെ ലുലു എക്സ്പ്രസിൽ ‘കാഷ്യർലെസ് ചെക്ക് ഔട്ട് ’ ആരംഭിച്ചു 

September 11, 2023

Malayalam_Qatar_News

September 11, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഹമദ് ഇന്റർനാഷണൽ എയർപോർട്ട് മെട്രോ സ്‌റ്റേഷനിലെ ലുലു എക്‌സ്പ്രസിൽ കാഷ്യർ-ലെസ് ചെക്ക് ഔട്ട് സർവീസ് ആരംഭിച്ചു. ഖത്തർ കൊമേർഷ്യൽ  ബാങ്കിന്റെ പേയ്‌മെന്റ് സൊല്യൂഷനിന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതി തുടങ്ങിയത്. ഇന്നലെ (ഞായറാഴ്ച) നടന്ന ഉദ്ഘാടന ചടങ്ങിൽ കൊമേഴ്‌സ്യൽ ബാങ്ക് ഗ്രൂപ്പ് സിഇഒ ജോസഫ് എബ്രഹാം, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് തുടങ്ങിയ നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്തു.

സ്‌റ്റോർ ആക്‌സസ് ചെയ്യാൻ ഉപഭോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാവുന്നതാണ്. ഒരു വ്യക്തി തിരഞ്ഞെടുക്കുന്ന ഓരോ സാധനങ്ങളും ഡിജിറ്റൽ ഷോപ്പിംഗ് കാർട്ടിലേക്ക് സ്വമേധയ ചേർക്കപ്പെടുന്നതാണ്. രാജ്യത്തെത്തുന്ന എല്ലാ സന്ദർശകർക്കും അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും സ്റ്റോറിൽ നിന്ന് സാധനങ്ങൾ വാങ്ങാവുന്നതാണ്. 

ഈ സൗകര്യപ്രദമായ ചെക്ക്-ഔട്ട് സേവനങ്ങളിലൂടെ ഉപഭോക്താക്കൾക്ക് ബില്ല് കൗണ്ടറിലുള്ള കാത്തിരിപ്പ് സമയം ഒഴിവാക്കാൻ സാധിക്കും. അതേസമയം, ഉപഭോക്താക്കൾക്ക് ഉടൻ തന്നെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചും ഈ സേവനം ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി. കാഷ്യർലെസ് ചെക്ക് ഔട്ട് പദ്ധതി രാജ്യത്ത് വൻ വിജയമാണെന്നും, ഉപഭോക്താക്കൾക്ക് സഹായത്തിനായി കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നും ലുലു ഗ്രൂപ്പ് ഡയറക്ടർ പറഞ്ഞു. 

ഹമദ് എയർപോർട്ട് മെട്രോ സ്‌റ്റേഷനിലെ സ്റ്റോറിൽ ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും, കമ്പ്യൂട്ടർ വിഷൻ, മെഷീൻ ലേണിംഗ് എന്നിവയുടെ സംവിധാനവും സ്റ്റോറിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഈ ക്യാമറകൾ കസ്റ്റമേഴ്സിന്റെ ശരീരഭാഷ തിരിച്ചറിയാൻ കൃത്യമായ ട്രാക്കിംഗ് സാങ്കേതികവിദ്യകളും ഉപയോഗിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News