Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ പ്രവാസി തൊഴിലന്വേഷകർക്കായി കെയർ ദോഹ കരിയർ ഗൈഡൻസ് ശിൽപ്പശാല സംഘടിപ്പിച്ചു

February 18, 2024

news_malayalam_local_association_news_updates

February 18, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ പ്രവാസി തൊഴിലന്വേഷകർക്കായി കെയർ ദോഹ കരിയർ ഗൈഡൻസ് ശിൽപ്പശാല സംഘടിപ്പിച്ചു. ജോലി അന്വേഷണം എങ്ങനെ,അന്വേഷണ മാർഗങ്ങൾ,ഇന്റർവ്യൂ അഭിമുഖീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ലിങ്ക്ഡിൻ പ്രൊഫൈൽ ആകർഷകമാക്കുന്നതും അതുവഴിയുള്ള തൊഴിൽ സാധ്യതകളും തുടങ്ങി  കരിയറിൽ വളർച്ചയും അഭിവൃദ്ധിയും എളുപ്പമാക്കുന്ന വിവിധ മേഖലകൾ ചർച്ച ചെയ്‌തു.ശിൽപ്പശാലക്ക് പ്രശസ്ത ബിസിനസ് കമ്യൂണിക്കേഷൻ പ്രഫഷണൽ നഈം ബദീഉസ്സമാൻ (യു.കെ) നേതൃത്വം നൽകി. തൊഴിൽമേഖലയിലെ സ്വയം നവീകരണ സാധ്യതകൾ, തൊഴിൽ സുരക്ഷയുടെ ഭാഗമായി ഉദ്യോഗാർത്ഥികൾക്കിടയിലുള്ള കരിയർ രംഗത്തെ മത്സരങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹം സദസ്സുമായി സംവദിച്ചു.യൂത്ത് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ എഴുപതിലേറെ പേർ പങ്കെടുത്തു.

കെയർ എക്‌സിക്യൂട്ടീവ് അംഗം ഷഫീഖ് കൊപ്പത്ത്  അധ്യക്ഷത വഹിച്ചു.   യൂത്ത് ഫോറം കേന്ദ്ര  വൈസ് പ്രസിഡന്റ് ആരിഫ് അഹ്‌മദ്‌ അവതാരകൻ നഈം ബദീഉസ്സമാന് മൊമെന്റോ നൽകി ആദരിച്ചു. കെയർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷമീൽ, അമർ,ജാബിർ,ഷംസീർ അബൂബക്കർ എന്നിവർ നേതൃത്വം നൽകി.

ഖത്തറിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും തുടർ പഠനം നടത്തുന്നതിന് ആവശ്യമായ ഗൈഡൻസ് നൽകുക, വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വിവിധ കോഴ്സുകളെ പറ്റിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുമുള്ള അറിവ് പകർന്നു നൽകുക, സ്ത്രീകൾക്ക് പ്രത്യേകമായി കരിയർ ഗൈഡൻസ്- വ്യക്തിത്വ വികസന ക്ലാസുകൾ, ട്രെയിനിങ്ങുകൾ, ശില്പശാലകൾ തുടങ്ങി ഇതിനോടകം വിവിധ പരിപാടികളാണ് കെയർ ദോഹ സംഘടിപ്പിച്ച് വരുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News