Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ ശ്വാസകോശ സംബന്ധമായ അണുബാധകളില്‍ ആരോഗ്യമന്ത്രാലയം ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തുന്നു

November 18, 2023

news_malayalam_moph_updates

November 18, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: കാലാവസ്ഥ മാറ്റത്തിന് പിന്നാലെ ഖത്തറില്‍ ശ്വാസകോശ സംബന്ധമായ അണുബാധകളില്‍ പൊതുജനാരോഗ്യ മന്ത്രാലയം ബോധവല്‍ക്കരണ ക്യാമ്പയിന്‍ ആരംഭിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി), പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍(പിഎച്ച്‌സിസി) എന്നിവയുമായി സഹകരിച്ചാണ് പരിപാടി. സീസണല്‍ ഇന്‍ഫ്‌ളുവന്‍സ, ശ്വാസകോശ സംബന്ധമായ അണുബാധകള്‍, കോവിഡ് 19  ഉള്‍പ്പെടെയുള്ള അണുബാധകളില്‍ പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുകയാണ് ലക്ഷ്യം. 

കാലാവസ്ഥ മാറുന്ന സമയങ്ങളില്‍ ശ്വാസകോശ സംബന്ധമായ അണുബാധകളിലൂടെയുള്ള രോഗ ബാധ സാധാരണമാണെന്ന് ഹമദിലെ സാംക്രമിക രേഗ തലവന്‍ അബ്ദുലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. 50വയസ്സിന് മുകളിലുള്ളവര്‍, വിട്ടുമാറാത്ത രോഗാവസ്ഥയുള്ള വ്യക്തികള്‍, ഗര്‍ഭിണികള്‍, അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് ഫ്‌ളൂ, കോവിഡ് 19 ഉള്‍പ്പെടെയുള്ളവ ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍ വിശദീകരിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News