Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
റിയൽ എസ്റ്റേറ്റ് രംഗത്തെ സാധ്യതകൾ ചർച്ച ചെയ്യാൻ കെ.ഇ.സി ദോഹയിൽ കഫെ ടോക്ക് സംഘടിപ്പിച്ചു

March 06, 2024

news_malayalam_local_association_news_updates

March 06, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ജി.സി.സി യിലും ഇന്ത്യയിലുമുള്ള റിയൽ എസ്റ്റേറ്റ് ബിസിനസ് അവസരത്തെ കുറിച്ച് കേരള എന്റർപ്രെണേഴ്സ് ക്ലബ്  കഫേ ടോക്ക്  സംഘടിപ്പിച്ചു. റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ ജി.സി.സി യിലെയും ഇന്ത്യയിലെയും ബിസിനസ് അവസരങ്ങൾ,  അത് സംബന്ധമായ സംശയങ്ങളും സങ്കീര്‍ണ്ണതകളും ചർച്ചയായി.റിയൽ എസ്റ്റേറ്റ് രംഗത്തെ ദീർഘകാല പരിചയ സമ്പന്നരായ  ബിൽഡർ പോൾ തോമസ്, വിപണന വിദഗ്ധരായ  ഹക്സർ സി.എച്ച്,  മശ്ഊദ് തങ്ങൾ, മിഡിൽ ഈസ്റ്റ്‌ രാജ്യങ്ങളിലെ റിയൽ എസ്റ്റേറ്റ്  രംഗത്തെ മലയാളി സാന്നിധ്യം എ സത്താർ എന്നിവർ അനുഭവങ്ങല്‍ പങ്ക് വെച്ചു.
കെ.ഇ.സി പ്രസിഡന്റ്  മജീദലി, കഫെ ടോക്ക് കോർഡിനേറ്റർ അഡ്വ. ഇഖ്ബാൽ, വൈസ് ചെയർമാൻ ശരീഫ് ചിറക്കൽ, ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News