Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; സുല്‍ത്താന്‍ ബിന്‍ സാദ് ബിന്‍ സുല്‍ത്താന്‍ അല്‍ മുറൈഖി പുതിയ വിദേശകാര്യ സഹമന്ത്രി

January 08, 2024

news_malayalam_amiri_diwan_updates_in_qatar

January 08, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവിറക്കി. 2024ലെ അമീരി ഓര്‍ഡര്‍ നമ്പര്‍ (1) പ്രകാരമാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്. 

പുതിയ മന്ത്രിമാര്‍:

1) പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി - ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയ്യെ 
2) കായിക, യുവജന മന്ത്രി-  ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനി 
3) നീതിന്യായ മന്ത്രി, ക്യാബിനറ്റ് കാര്യ സഹമന്ത്രി - ഇബ്രാഹിം ബിന്‍ അലി ബിന്‍ ഈസ അല്‍ ഹസ്സന്‍ അല്‍ മൊഹന്നദി
4) മുനിസിപ്പാലിറ്റി മന്ത്രി - അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ
5) വിദേശകാര്യ സഹമന്ത്രി, ക്യാബിനറ്റ് അംഗം - സുല്‍ത്താന്‍ ബിന്‍ സാദ് ബിന്‍ സുല്‍ത്താന്‍ അല്‍ മുറൈഖി

ഖാലിദ് അഹമ്മദ് സാലിഹ് അഹമ്മദ് അല്‍ ഒബൈദ്‌ലിയെ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ചെയര്‍മാനായും വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറിയായി മുഹമ്മദ് ബിന്‍ ഹസ്സന്‍ അല്‍ മാല്‍ക്കിയേയും നിയമിച്ചു. 

പുതിയ നിയമനങ്ങള്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ പ്രബല്യത്തില്‍ വരും. ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും. 

ഇന്ന് ( ജനുവരി 8) അമീരി ദിവാനില്‍ നടന്ന ചടങ്ങില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഡെപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനിയും ചടങ്ങില്‍ പങ്കെടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News