Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി

December 27, 2023

news_malayalam_cabinet_updates_in_qatar

December 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ സ്വദേശിവൽക്കരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മന്ത്രിസഭയുടെ അംഗീകാരത്തോടെ കരട് നിയമം ശൂറാ കൗൺസിലിന് റഫർ ചെയ്തിട്ടുണ്ട്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ ഇന്ന് (ബുധനാഴ്ച) അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

ഈ വർഷം സെപ്തംബറിൽ തൊഴിൽ മന്ത്രാലയമാണ് കരട് നിയമം നിർദേശിച്ചത്. സ്വകാര്യ മേഖലയിലെ ഏതൊക്കെ തൊഴിലുകളാണ് സ്വദേശി വൽക്കരിക്കുന്നതെന്ന് തൊഴിൽ മന്ത്രാലയം തീരുമാനിക്കും.

സ്വദേശി വൽക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതം (ഡാറ്റ വിശകലനം ചെയ്യാനും തീരുമാനങ്ങൾ എടുക്കാനും മെഷീനുകളെ പ്രാപ്തമാക്കുന്ന നിർദ്ദേശങ്ങൾ) ഉപയോഗിച്ച് തൊഴിൽ മന്ത്രാലയം ഇലക്ട്രോണിക് സിസ്റ്റം ഉണ്ടാക്കിയിരുന്നു. പ്രവാസികൾക്ക് പകരം ഖത്തർ പൗരന്മാർക്ക് സ്വകാര്യ മേഖലയിലെ ഏതെല്ലാം തസ്തികകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തുന്നതിന് ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും വികസിപ്പിക്കുകയായിരുന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതത്തിലൂടെ ലക്ഷ്യമിട്ടത്.

സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുടെ സ്വഭാവം, സ്ഥാപനങ്ങളുടെ മൂലധനം, ജീവനക്കാരുടെ എണ്ണം, ശരാശരി ശമ്പളം എന്നിവയുമായി ബന്ധപ്പെട്ട ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും തൊഴിൽ മന്ത്രാലയത്തിന് ഇതിലൂടെ ലഭ്യമാക്കും. ഓരോ സ്വകാര്യ സ്ഥാപനത്തിലെയും സ്വദേശി വൽക്കരണത്തിന്റെ ശതമാനം ഈ സംവിധാനം വഴിയാണ് കണക്കാക്കുക. ആവശ്യമായ എല്ലാ വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും ലഭിച്ച ശേഷം ഓരോ സ്വകാര്യ സ്ഥാപനത്തിനും ഖത്തറി ജീവനക്കാരുടെ എണ്ണം ഒപ്റ്റിമൈസ് ചെയ്യുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

ഖത്തറിലെ സ്വകാര്യ മേഖലയിൽ വിവിധ തസ്തികകളിലായി  രണ്ട് ദശലക്ഷത്തോളം വിദേശ പൗരന്മാർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. അവരിൽ ഭൂരിഭാഗവും നിർമ്മാണ, വ്യാവസായിക മേഖലകളിലും, ചരക്ക് സേവന മേഖലകളിലും ജോലി ചെയ്യുന്നവരാണ്. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലോ രാജ്യത്തിന് ഷെയറുകളുള്ള കമ്പനികളിലോ ജോലി ചെയ്യുന്ന ഖത്തറി പൗരന്മാരുടെ അനുപാതം 60 ശതമാനമായി ഉയർത്താനും, എച്.ആർ ജീവനക്കാരിൽ 80 ശതമാനം  ഖത്തർ പൗരന്മാരെ നിയമിക്കാനാണ് ലക്ഷ്യമാക്കുന്നതെന്നാണ് റിപ്പോർട്ട്. നിർമ്മാണം, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി, സാമ്പത്തികം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് സ്വദേശി വൽക്കരണം ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News