Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പാഠപുസ്തകങ്ങൾ കൈമാറി പണം ലാഭിക്കാം, നടുമുറ്റം 'ബുക്സ്വാപ് 2024'ന് ഖത്തറിൽ തുടക്കമായി  

March 27, 2024

news_malayalam_local_association_news_updates

March 27, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടു കൂടി വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ സൗജന്യമായി കൈമാറ്റം ചെയ്യുന്ന 'ബുക്സ്വാപ് 2024' പദ്ധതിക്ക് തുടക്കമായി. മാർച്ച് 25 തിങ്കളാഴ്ച  മുതല്‍ 29 വരെയുള്ള ദിവസങ്ങളിൽ വിവിധ സ്കൂളുകൾക്ക് വ്യത്യസ്ത  ദിവസങ്ങളിലാണ് പുസ്തകങ്ങൾ കൈമാറാനുള്ള സമയം നിശ്ചയിച്ചിട്ടുള്ളത്.നുഐജയിലെ പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം ഓഫീസിൽ വെച്ചാണ് ബുക്സ്വാപ് നടക്കുക.റമദാൻ പ്രമാണിച്ച് വൈകീട്ട് ഏഴുമണി മുതൽ പതിനൊന്ന് മണി വരെയാണ് ബുക്സ്വാപിന് സമയം ക്രമീകരിച്ചിരിക്കുന്നത്.

സ്കൂളുകളിൽ വർഷാവസാന പരീക്ഷ അവസാനിക്കുന്നതോടു കൂടിയാണ് ബുക്സ്വാപ് ആരംഭിക്കുന്നത്.പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ സാമ്പത്തിക ചിലവ് ചുരുക്കുക,വിദ്യാഭ്യാസം പ്രകൃതി സൌഹൃദമാക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് പുസ്തകങ്ങൾ കൈമാറ്റം നടത്തിവരുന്നത്. 

മാർച്ച് 25 ന് ഡി പി എസ്, ഡി പി എസ് മൊണാർക്,പോഡാർ പേൾ,ബിർള,ഡി ഐ എം എസ് എന്നീ സ്കൂളുകളുടെയും മാർച്ച് 26 ന് എം ഇ എസ്,സ്പ്രിംഗ് ഫീൽഡ്,ഒലീവ്,ഗ്രീൻ വുഡ്,സ്കോളേഴ്സ്, എം ഇ എസ് ഇൻ്റർ നാഷണൽ എന്നീ സ്കൂളുകളുടെയും മാർച്ച് 27 ന് ഐഡിയൽ ഇന്ത്യൻ സ്കൂൾ,നോബ്ൾ സ്കൂൾ,രാജഗിരി,ഗലീലിയോ ഇൻ്റർ നാഷണൽ എന്നിവയുടെയും മാർച്ച് 28 ന് ഭവൻസ്,ലൊയോള,ശാന്തിനികേതൻ എന്നീ സ്കൂളുകളും മാർച്ച് 29 ന്  അവസാന ഘട്ടത്തിൽ മുഴുവൻ സ്കൂളുകളുടെയും പുസ്തക കൈമാറ്റം നടക്കും.

രണ്ടാഴ്ചയായി വിവിധ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ അംഗങ്ങളായിട്ടുള്ള നടുമുറ്റത്തിൻ്റെ നേതൃത്വത്തിലുള്ള വിവിധ സ്കൂളുകളുടെ വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി പുസ്തകങ്ങള്‍ രക്ഷിതാക്കൾ തന്നെ നേരിട്ട് കൈമാറ്റം ചെയ്തുകൊണ്ടിരിക്കുന്നതായി സംഘാടകർ അറിയിച്ചു..കൂടുതൽ വിവരങ്ങൾക്ക്  70064822,66602812 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News