Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
റഹ്‌മാന്‍ തായലങ്ങാടിയുടെ 'വാക്കിന്റെ വടക്കന്‍ വഴികള്‍' ഖത്തറില്‍ പ്രകാശനം ചെയ്തു 

March 03, 2024

news_malayalam_book_of_author_rahman_thayalangadi_was_released_in_qatar

March 03, 2024

അഞ്ജലി എസ് ബാബു   

ദോഹ : എഴുത്തുകാരനും ചന്ദ്രിക, കാസര്‍കോട് ബ്യുറോ ചീഫും സഹപത്രാധിപരുമായിരുന്ന റഹ്‌മാന്‍ തായലങ്ങാടിയുടെ 'വാക്കിന്റെ വടക്കന്‍ വഴികള്‍' പുസ്തകം ഖത്തറില്‍ പ്രകാശനം ചെയ്തു. കെഎംസിസി ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ ഐസിസി ഖത്തര്‍ പ്രസിഡന്റ് എ.പി മണികണ്ഠന്‍, കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്തിനു നല്‍കി പ്രകാശനം നിര്‍വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ കൈതക്കാടിന്റെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി ഉദ്ഘാടനം നിര്‍വഹിച്ചു . കെഎംസിസി സംസ്ഥാന ആക്ടിങ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ പുസ്തകം പരിചയപ്പെടുത്തി. അംബികാ സുതന്‍, കവിത ചെര്‍ക്കള , പത്മനാഭന്‍ ബ്ലാത്തൂര്‍ എന്നിവര്‍ സൂം മീറ്റിങ്ങില്‍ ആശംസകള്‍ നേര്‍ന്നു. റഹ്‌മാന്‍ തായലങ്ങാടി നന്ദി പറഞ്ഞു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര ,കെഎംസിസി സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ അബ്ദു നാസ്സര്‍ നാച്ചി, സംസ്ഥാന നേതാക്കളായ ടി ടി കെ ബഷീര്‍,സാദിഖ് പട്ടാമ്പി , ജില്ലാ നേതാക്കളായ ലുക്മാനുല്‍ ഹകീം,സമീര്‍ ഉടുമ്പുന്തല, സിദീഖ് മണിയന്‍പാറ, നാസര്‍ കൈതക്കാട്, മുഹമ്മദ് ബായാര്‍, സഗീര്‍ ഇരിയ ,സാദിഖ് കെസി, മൊയ്ദു ബേക്കല്‍, സംസ്ഥാന സമീക്ഷ ഭാരവാഹികളായ സുബൈര്‍ വെള്ളിയോട്, ഷഫീര്‍ വാടാനപ്പള്ളി സീനിയര്‍ നേതാക്കളായ എം ടി പി മുഹമ്മദ് കുഞ്ഞി, കെ എസ് മുഹമ്മദ്, എംവി ബഷീര്‍ ,സാദിഖ് പാക്യാര , മണ്ഡലം നേതാക്കളായ റസാഖ് കല്ലട്ടി, ഹാരിസ് ഏരിയാല്‍, മാക് അടൂര്‍ ,സലാം ഹബീബി ,അന്‍വര്‍ കാടങ്കോട്, മീഡിയ വിങ് ഭാരവാഹികളായ അബ്ദുല്‍ റഹ്‌മാന്‍ എരിയാല്‍, മന്‍സൂര്‍, സാബിത്, കള്‍ച്ചറല്‍ വിങ് ചെയര്‍മാന്‍ അഷ്റഫ് എംവി എന്നിവര്‍ പരിപാടിയില്‍ ആശംസകള്‍ അറിയിച്ചു. ജില്ലാ സെക്രട്ടറി ഷാനിഫ് പൈക സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് അലി ചേരൂര്‍ നന്ദിയും പറഞ്ഞു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News