Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ രക്തം ദാനം ചെയ്ത് മാമോക് ഖത്തർ

January 28, 2024

news_malayalam_local_association_news_updates

January 28, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഇന്ത്യൻ റിപ്പബ്ലിക് ദിനമായ ജനുവരി 26 വെള്ളിയാഴ്ച മുക്കം എം.എഎം.ഓ കോളേജ് അലുംമ്നി ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഖത്തർ നാഷണൽ ബ്ലഡ് ഡോണേഷൻ സെന്ററിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.രാവിലെ 7.30 മുതൽ തുടങ്ങിയ പരിപാടിയിൽ നിരവധി പൂർവ വിദ്യാർഥികൾ പങ്കെടുത്തു.

തങ്ങൾ ജീവിക്കുന്ന നാടിനോടും മനുഷ്യരോടുമുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനുള്ള അവസമാണ് ഇത്തരം രക്തദാന ക്യാമ്പുകളെന്ന്   പ്രസിഡന്റ് കെൻസ ഇല്യാസ് പറഞ്ഞു.

സാമൂഹ്യ പ്രവർത്തകൻ അബ്ദുറഊഫ് കൊണ്ടോട്ടി, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാമോക് അലുംമ്നിയും സംസ്ക്രിതി പ്രസിഡന്റുമായ അർലയിൽ അഹമ്മദ് കുട്ടി തുടങ്ങിയവർ സന്ദർശിച്ചു.

നാസിഫ് മൊയ്തു, ഇർഷാദ് ചേന്ദമംഗല്ലൂർ, അബ്ബാസ് മുക്കം,, അമീൻ കൊടിയത്തൂർ, ഷംസു കൊടുവള്ളി, അഫ്സൽ കൊടുവള്ളി, മെഹഫിൽ, ഷാഫി ചെറൂപ്പ, ഷമീർ ചേന്ദമംഗല്ലൂർ, ലബീബ് പാഴൂർ, നിഷാദ്, ജാബിർ , അഫ്സൽ മാവൂർ തുടങ്ങിയവർ നേതൃത്വം നൽകി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News