Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഖത്തറിലെ മലയാളി ഡ്രൈവർക്ക് 34 കോടി രൂപ സമ്മാനം

October 04, 2023

Malayalam_Gulf_News

October 04, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അബുദാബിയിലെ ബിഗ് ടിക്കറ്റ് 256–ാം സീരീസ് നറുക്കെടുപ്പിൽ മലയാളി ഡ്രൈവർക്ക് സമ്മാനം. ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മുജീബ് തെക്കേമാട്ടേരിക്കാണ് 34 കോടിയോളം രൂപ (15 ദശലക്ഷം ദിർഹം) ഗ്രാൻഡ് സമ്മാനം ലഭിച്ചത്.

098801 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം. കഴിഞ്ഞ 8 വർഷമായി ഖത്തറിലെ ബാങ്ക് ഓഡിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മുജീബ്, 12 സുഹൃ‍ത്തുക്കളുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. കഴിഞ്ഞ 2 വർഷമായി എല്ലാ മാസവും ഇവർ ടിക്കറ്റെടുക്കാറുണ്ടായിരുന്നു. സുഹൃത്തുക്കളുമായി ആലോചിച്ച് പണം എന്തു ചെയ്യണമെന്ന് തീരുമാനിക്കുമെന്നും, പ്രാരാബ്ധങ്ങൾ തീർക്കുമെന്നും മുജീബ് പറഞ്ഞു. 

അതേസമയം, മറ്റു നറുക്കെടുപ്പുകളിൽ 7  ഇന്ത്യക്കാർക്ക് കൂടി സമ്മാനം ലഭിച്ചു. ഇന്ത്യക്കാരായ അജീബ് ഒമർ (ഒരു ലക്ഷം), കെ.എ. മുഹമ്മദ് റിഷാദ് (70,000), ആന്‍റണി വിൻസെന്‍റ് ( 60,000), അജ്മൽ കൊല്ലംകുടി ഖാലിദ് ( 50,000), ലിപ്സൺ കൂത്തുർ വെള്ളാട്ടുകര പോൾ (40,000), പൊയ്യിൽ താഴെ കുഞ്ഞബ്ദുല്ല (30,000), മുഹമ്മദ് അസീബ് ചെങ്ങനക്കാട്ടിൽ (20,000) എന്നിവരാണ് മറ്റു വിജയികൾ.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV
 


Latest Related News