Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ബസാർ ഫ്രം ഹോംലാൻഡ് പ്രദർശനം ആരംഭിച്ചു 

March 20, 2024

news_malayalam_event_updates_in_qatar

March 20, 2024

ഖദീജ അബ്രാർ 

ദോഹ: ഖത്തറിൽ ബസാർ ഫ്രം ഹോംലാൻഡ് പ്രദർശനം ആരംഭിച്ചു. മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് ഗാർഡനിലാണ് അഞ്ച് ദിവസത്തെ പ്രദർശനം നടക്കുന്നത്. ഖത്തർ സോഷ്യൽ ഡെവലപ്മെന്റ് ആൻഡ് ഫാമിലി മന്ത്രി  മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നാദ് പ്രദർശനം ഉദ്ഘാടനം ചെയ്‌തു. സുസ്ഥിരതയുടെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുകയാണ് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഭക്ഷ്യ ഉൽപന്നങ്ങൾ, നാടൻ ഭക്ഷണങ്ങൾ, തുണിത്തരങ്ങൾ, വിവിധ കരകൗശല വസ്തുക്കൾ, കുട്ടികൾക്കുള്ള ശിൽപശാലകൾ, സെറാമിക്‌സ്, തേൻ, ബേക്കഡ് സാധനങ്ങൾ, കാപ്പി, ഐസ്‌ക്രീം, റോസാപ്പൂക്കൾ എന്നിവയാണ് പ്രദർശനത്തിലുള്ളത്. 

പ്രോജക്ട് ഉടമകളെ പിന്തുണയ്ക്കുന്നതിനും സുസ്ഥിരതയുടെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഖത്തർ മ്യൂസിയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് സാമൂഹിക വികസന കുടുംബ മന്ത്രാലയവും ഇസ്ലാമിക് ആർട്ട് മ്യൂസിയവും തമ്മിലുള്ള സഹകരണമെന്ന് മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് ഡയറക്ടർ ഷെയ്ഖ നാസർ അൽ നാസർ പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News