Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ആസ്റ്റർ ചാലിയാർ കപ്പ് ഫൈനൽ മത്സരം ഡിസംബർ 29ന് 

December 26, 2023

news_malayalam_event_updates_in_qatar

December 26, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന മൂന്നാമത് ആസ്റ്റർ ചാലിയാർ കപ്പ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സെമി ഫൈനൽ, ലൂസേർസ് ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഡിസംബർ 29ന് നടക്കും. വെള്ളിയാഴ്ച 5 മണി മുതൽ ദോഹ സ്റ്റേഡിയത്തിലാണ് മത്സരം. 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലെ പ്രീ ക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങൾ ഡിസംബർ 22ന് ദോഹ യൂണിവേഴ്സിറ്റി ഗ്രൗണ്ടിലാണ് നടന്നത്. 

സിറ്റി എക്സ്ചേഞ്ച് എഫ് സി, ഖത്തർ ഫ്രണ്ട്‌സ് മമ്പാട്, നാമിസ് ഇന്റർനാഷണൽ ന്യൂട്ടൻ എഫ് സി എന്നീ ടീമുകളാണ് സെമി ഫൈനലിൽ പ്രവേശിച്ചത്.
ക്യു കെ ജെ കെ എഫ് സി മേറ്റ്സ് ഖത്തറും, ബീച്ച് ബോയ്സ് എഫ് സി ട്രിവാൻഡ്രവും തമ്മിലുള്ള നാലാം ക്വാർട്ടർ ഫൈനൽ മത്സരം ഡിസംബർ 28 ന് (വ്യാഴാഴ്ച) ദോഹ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നടക്കും. ഒന്നാം സെമി ഫൈനലിൽ സിറ്റി എക്സ്ചേഞ്ച് എഫ് സി, നാമിസ് ഇന്റർനാഷണൽ ന്യൂട്ടൻ എഫ് സിയെയും, രണ്ടാം സെമി ഫൈനലിൽ ഖത്തർ ഫ്രണ്ട്‌സ് മമ്പാടും ക്വാർട്ടർ ഫൈനൽ വിജയികളുമായി ഏറ്റുമുട്ടും.

ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ്, ഉണ്ണിമോയിൻ കീഴുപറമ്പ് എന്നിവരാണ് ടൂർണമെന്റ് ഉത്ഘാടനം ചെയ്‌തത്‌. ചാലിയാർ കപ്പ് ജനറൽ കൺവീനർ സി. ടി. സിദ്ദീഖ് ചെറുവാടി, ട്രഷറർ ജാബിർ ബേപ്പൂര് എന്നിവർ സംസാരിച്ചു. ആസ്റ്റർ ഹെൽത്ത് കെയർ ബിസിനസ് ഡെവലപ്മെന്റ് ഹെഡ് സജിത് പിള്ള, ക്യു എഫ് എ പ്രതിനിധി അബ്ദുൽ അസീസ് എടച്ചേരി, റേഡിയോ സുനോ ആർ ജെ അഷ്ടമി, എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായിരുന്നു.

സിദ്ദീഖ് വാഴക്കാട്, രതീഷ് കക്കോവ്, രഘുനാഥ് ഫറോക്ക്, മുഹമ്മദ്‌ ലയിസ് കുനിയിൽ, അബ്ദുൽ അസീസ് ചെറുവണ്ണൂർ, സാബിഖുസ്സലാം എടവണ്ണ, അഹ്‌മദ്‌ നിയാസ് മൂർക്കനാട്, അബി ചുങ്കത്തറ, ഫൈറോസ് നിലമ്പൂർ, ജൈസൽ വാഴക്കാട്, ഉണ്ണികൃഷ്ണൻ വാഴയൂർ, മുജീബ് ചീക്കോട്, അബ്ദുറഹ്മാൻ മമ്പാട്, അക്ഷയ് കടലുണ്ടി, അനീസ് എരഞ്ഞിമാവ്, ഷാജി പി സി, ഫുആദ് അബ്ദുസമദ്, ഹനീഫ ചാലിയം, ഷമീർ ചീക്കോട്, അഷ്‌റഫ്‌ മമ്പാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News