Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
റമദാൻ: ഖത്തറിൽ കായിക പരിശീലനത്തിന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കി ആസ്പിറ്റര്‍

March 16, 2024

news_malayalam_ramadan_updates_in_qatar

March 16, 2024

ഖദീജ അബ്രാർ 

ദോഹ: ഖത്തറിൽ റമദാൻ മാസത്തിലെ കായിക പരിശീലനത്തിന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കി ആസ്പിറ്റര്‍. പോഷകാഹാരം, ജലാംശം, ഉറക്ക രീതികള്‍ എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങളെ റമദാന്‍ ബാധിക്കുമെന്നും പ്രചോദനം, ശാരീരിക പ്രകടനം എന്നിവ കുറയാന്‍ ഇടയാക്കുമെന്നും അവ പരിഹരിക്കാന്‍ ശ്രദ്ധ ചെലുത്തണമെന്നും ആസ്പിറ്റര്‍ ആവശ്യപ്പെട്ടു.

വ്യത്യസ്ത കാര്യങ്ങളുടെ അഭാവം പരിഹരിക്കുന്നതിന് സമഗ്ര സമീപനമാണ് ആസ്പിറ്റര്‍ ശുപാര്‍ശ ചെയ്യുന്നത്. അത്‌ലറ്റുകളുടെയും വ്യക്തികളുടെയും ഇടയിലുള്ള വ്യതിയാനവും അവരുടെ പ്രത്യേക ആവശ്യങ്ങളും സാമൂഹികവും സാംസ്‌കാരികവുമായ അന്തരീക്ഷവും പരിഗണിക്കണമെന്നും ആസ്പിറ്റര്‍ പറഞ്ഞു.

ജിസിസിയിലേയും മെന മേഖലയിലേയും ആദ്യത്തെ സ്‌പെഷ്യലൈസ്ഡ് ഓര്‍ത്തോപീഡിക് ആന്‍ഡ് സ്പോര്‍ട്സ് മെഡിസിന്‍ ഹോസ്പിറ്റലാണ് ആസ്പിറ്റര്‍.

റമദാനില്‍ വ്രതമനുഷ്ഠിക്കുന്ന കായികതാരങ്ങള്‍ക്കും വ്യക്തികള്‍ക്കും പരിശീലനം, മത്സരങ്ങള്‍, വ്യായാമം എന്നിവയില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. റമദാനില്‍ കായിക പരിശീലനവും മത്സരങ്ങളും തുടരുന്ന കായികതാരങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പരിശീലനം ക്രമീകരിക്കണം.

പരിശീലന സെഷനുകള്‍ ഇഫ്താറിന് ഒന്നോ രണ്ടോ മണിക്കൂര്‍ മുമ്പ് ഷെഡ്യൂള്‍ ചെയ്യാന്‍ നിര്‍ദേശമുണ്ട്. ഇത് അത്‌ലറ്റുകളെ പരിശീലനത്തിന് ശേഷം ഉടന്‍ തന്നെ ഉറക്ക രീതിയെ തടസ്സപ്പെടുത്താതെ പോഷകങ്ങളും വെള്ളവും ലഭ്യമാക്കാന്‍ അനുവദിക്കും.

പരിശീലന സമയത്ത് ജലാംശം നിലനിര്‍ത്താനും പോഷകാഹാരം നിലനിര്‍ത്താനും ഇഫ്താറിന് മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് പരിശീലന സെഷനുകള്‍ നടത്താം. ഉറക്കത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഉയര്‍ന്ന തീവ്രതയോ ദീര്‍ഘകാല സെഷനുകളോ ഉചിതമല്ല.

സുഹൂറിന് ശേഷം രണ്ടോ മൂന്നോ മണിക്കൂര്‍ കഴിഞ്ഞ് രാവിലെയുള്ള പരിശീലനം, സൂര്യാസ്തമയം വരെ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം, സെഷന് ശേഷമുള്ള വീണ്ടെടുക്കലിനെ ബാധിക്കുന്നതിനാല്‍ അത് ശുപാര്‍ശ ചെയ്യുന്നില്ല. ഈ സമയത്ത് പരിശീലനം നല്‍കുന്ന കായികതാരങ്ങള്‍ തണുത്ത അന്തരീക്ഷത്തില്‍ പൂര്‍ണ വിശ്രമത്തിന് മുന്‍ഗണന നല്‍കണം.

സുഹൂറിനുള്ള ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡക്‌സ് ഭക്ഷണങ്ങളും ഇഫ്താറിനുള്ള കുറഞ്ഞതും ഉയര്‍ന്നതുമായ ഗ്ലൈസെമിക് ഇന്‍ഡക്‌സ് ഭക്ഷണങ്ങളുടെ മിശ്രിതവും ഉള്‍പ്പെടെ ഭക്ഷണത്തിന്റെ തരം, അളവ്, സമയം എന്നിവ നിരീക്ഷിക്കാന്‍ പോഷകാഹാര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഊന്നിപ്പറയുന്നു. സപ്ലിമെന്റുകള്‍ മെഡിക്കല്‍ മേല്‍നോട്ടത്തില്‍ എടുക്കണം.

ഇഫ്താറിനും സുഹൂറിനും ഇടയില്‍ പതിവായി വെള്ളം കുടിക്കുക, കാപ്പിയും ചായയും ഒഴിവാക്കുക, ജലാംശം നിലനിര്‍ത്താന്‍ ഓസ്‌മോട്ടിക് ആക്റ്റീവ് ഏജന്റുകള്‍ ചേര്‍ക്കുക എന്നിവ ജലാംശം ശുപാര്‍ശകളില്‍ ഉള്‍പ്പെടുന്നുണ്ട്. അത്ലറ്റുകള്‍ പ്രഭാതത്തിന് തൊട്ടുമുമ്പ് സുഹൂര്‍ കഴിക്കാനും നിര്‍ജ്ജലീകരണം തടയാന്‍ ആവശ്യത്തിന് ദ്രാവകം കഴിക്കാനും നിര്‍ദ്ദേശിക്കുന്നു.

പ്രസ്തുത മാര്‍ഗ്ഗനിര്‍ദ്ദേശം ആസ്പിറ്ററിന്റെ വെബ്‌സൈറ്റില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News