Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ

April 25, 2024

news_malayalam_arrest_updates_in_oman

April 25, 2024

ന്യൂസ്‌റൂം ഡെസ്ക്

മസ്‌കത്ത്: ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ. സൗത്ത് അൽ ഷർഖിയ ഗവർണറേറ്റ് പോലീസിന്റെ കീഴിലുള്ള നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് കോസ്റ്റ് ഗാർഡ് പൊലീസിന്റെ സഹകരണത്തോടെയാണ് പ്രതിയെ പിടികൂടിയതെന്ന് റോയൽ ഒമാൻ പോലീസ് എക്‌സിൽ അറിയിച്ചു. ഇയാൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിയെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസവും 130-കിലോയിധികം ഹാഷിഷുമായി മറ്റൊരു പ്രവാസിയും പിടിയിലായിരുന്നു. ഏഷ്യന്‍ വംശജനായ പ്രവാസിയാണ് പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. സൗത്ത് അല്‍ ബത്തിനാ ഗവര്‍ണറേറ്റില്‍ നിന്ന്, ഗവര്‍ണറേറ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് പ്രതിരോധ വിഭാഗമാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്ന് 130-ലധികം ഹാഷിഷ് ബ്ലോക്കുകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. 

മറ്റൊരു സംഭവത്തിൽ ഏഷ്യൻ വംശജരായ മൂന്ന് പ്രവാസികളെയും സൈക്കോട്രോപിക് പദാർത്ഥങ്ങളെ ചെറുക്കുന്നതിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ അറസ്റ്റ് ചെയ്‌തിരുന്നു. 70 കിലോഗ്രാമിലേറെ ഹാഷിഷ്, 60 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, സൈക്കോട്രോപിക് ലഹരിവസ്തുക്കളടങ്ങിയ 5,300 ഗുളികകൾ എന്നിവ ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News