Breaking News
സൗദിയിൽ ബസപകടത്തിൽ 14 പേർ മരിച്ചു | കുവൈത്തിൽ അടുത്തമാസം മുതൽ ഉച്ചജോലിക്ക് വിലക്ക് | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു | ഇ​സ്രാ​യേ​ൽ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കണമെന്ന ആവശ്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കില്ലെന്ന് ഫിഫ | കുവൈത്തില്‍ മയക്കുമരുന്ന് കേന്ദ്രത്തില്‍ റെയ്ഡ്; കസ്റ്റംസ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍ | ഗസയ്ക്ക് ഖത്തറിന്റെ കൈത്താങ്ങ്; ഖത്തർ മ്യൂസിയവും അൽബാഹിയും ചേർന്ന് ചാരിറ്റി ലേലം നടത്തി | കുവൈത്ത് ടു കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സർവീസ് അടുത്ത മാസം മുതൽ | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറില്‍ എയര്‍ ടാക്‌സി പരീക്ഷിക്കുന്നു  | യു.എ.ഇയിൽ ഓ​ൺ​പാ​സി​വ്, ഇ​ക്വി​റ്റി, മ​ഷ്​​രി​ഖ്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ ഇ​ന്ന്​ തു​റ​ക്കും |
മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ

May 07, 2024

news_malayalam_new_rules_in_oman

May 07, 2024

ന്യൂസ്‌റൂം ഡെസ്ക്

മസ്‌കത്ത്: ഒമാനിലെ ബീച്ചുകളിലും മറ്റ് പൊതു ഇടങ്ങളിലും മാലിന്യം അലക്ഷ്യമായി ഉപേക്ഷിക്കുന്നതിനെതിരെ കർശന നടപടിയെടുക്കാൻ മസ്കത്ത് നഗരസഭാ അധികൃതർ തീരുമാനിച്ചു. നിയമം ലംഘിക്കുന്നവർക്ക് 100 റിയാൽ (ഏകദേശം 21,500 ഇന്ത്യൻ രൂപ) പിഴ ചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. എല്ലാവരും പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. 

കഴിഞ്ഞ വർഷം, പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയാൻ ബീച്ചുകളിലുൾപ്പടെ അധികൃതർ കൂടുതൽ മാലിന്യപ്പെട്ടികൾ സ്ഥാപിച്ചിരുന്നു. എന്നാൽ, പലരും ഇവ ഉപയോഗിക്കാൻ തയ്യാറാകുന്നില്ല. പൊതുസ്ഥലങ്ങളിൽ വലിയ തോതിൽ മാലിന്യങ്ങൾ നിക്ഷേപിച്ചതിന്‍റെ ചിത്രങ്ങളും നഗരസഭ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചു. 

അതേസമയം, ബീച്ചുകളിൽ കാറുകളും സ്കൂട്ടറുകളും ഉപയോഗിക്കുന്നത് അപകടകരമാണെന്ന് നഗരസഭ മുന്നറിയിപ്പ് നൽകി. വാഹനങ്ങളും മോട്ടോർ സൈക്കിളുകളും ബീച്ചുകളിൽ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നു. നിയമലംഘകർക്കെതിരെ പിഴ ഉൾപ്പെടെ നടപടിയെടുക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News