Breaking News
യു.എ.ഇയിൽ ഓ​ൺ​പാ​സി​വ്, ഇ​ക്വി​റ്റി, മ​ഷ്​​രി​ഖ്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ ഇ​ന്ന്​ തു​റ​ക്കും | പനിയും സന്ധിവേദനയും; സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു | ഹജ്ജ് തീര്‍ത്ഥാടകരുടെ തിരക്ക്: മേയ് 24 മുതല്‍ ഉംറ നിർവഹിക്കാൻ അനുമതി നൽകില്ല | 'ദല ഓർമ്മകൾ' സംഘാടക സമിതി രൂപീകരണ യോഗം നാളെ(മെയ് 19) പറശ്ശിനിക്കടവിൽ   | വെളിച്ചം വളണ്ടിയർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ക്യുമാസ് 'മയ്യഴി രാവ്' മെയ് 23ന് ദോഹയിൽ  | ദുബായിൽ ട്രക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി  | വിട്ടു മാറാത്ത രോഗമുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ മെഡിക്കൽ രേഖകൾ കൈവശം സൂക്ഷിക്കണം | ഖത്തറിൽ അജ്ഞാത അന്താരാഷ്ട്ര കോളുകൾക്കെതിരെ മുന്നറിയിപ്പുമായി കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി |
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു

May 06, 2024

news_malayalam_metro_updates_in_qatar

May 06, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചതായി ദോഹ മെട്രോയും ലുസൈൽ ട്രാമും പ്രഖ്യാപിച്ചു. മെട്രോയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. M148 (യു.ഡി.എസ്.ടി), M152 (അബ്രാജ് ക്വാർട്ടിയർ), M302 (ഫരീജ് ബിൻ മഹമൂദ്), M303 (റൗദത്ത് അൽ ഖലീൽ) എന്നീ മെട്രോ ലിങ്ക് ബസുകൾക്കാണ് കാത്തിരിപ്പ് സമയം കുറച്ചത്. 

തിരക്കുള്ള സമയങ്ങളിൽ ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 6 മണി മുതൽ 9 മണി വരെയും, വൈകിട്ട് 3 മണി മുതൽ രാത്രി 8 മണി വരേയും, വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെയും എല്ലാ 9 മിനിറ്റിലും മെട്രോ ലിങ്ക് ബസുകൾ സർവീസ് നടത്തും. തിരക്ക് കുറഞ്ഞ സമയങ്ങളിൽ എല്ലാ 15 മിനിറ്റിലുമാണ് മെട്രോ ലിങ്ക് ബസ് സർവീസുണ്ടാവുക.

M114, M115 (അൽ ദോഹ അൽ ജദീദ), M121, M122 (അൽ മതാർ അൽ ഖദീം), M208, M209 (അൽ മെസ്സീല) എന്നീ മെട്രോ ലിങ്ക് ബസുകൾക്ക് കഴിഞ്ഞ ആഴ്ച കാത്തിരിപ്പ് സമയം കുറച്ചിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News