Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ക്യുമാസ് 'മയ്യഴി രാവ്' മെയ് 23ന് ദോഹയിൽ 

May 18, 2024

news_malayalam_event_updates_in_qatar

May 18, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ കലാ- കായിക സാംസ്‌കാരിക രംഗത്ത് ഒന്നരപ്പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ മാഹി സൗഹൃദ സംഗമം (ക്യുമാസ്) സംഘടിപ്പിക്കുന്ന 'മയ്യഴിരാവ്' മെയ് 23ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 23ന് വ്യാഴാഴ്ച വൈകിട്ട് ആറു മണിക്ക് ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ അല്‍ അഷ്ബാല്‍ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

ദോഹയിലെ കലാകാരന്മാരെയും കലാകാരികളെയും ഉള്‍പ്പെടുത്തി ഒരുക്കുന്ന കലാവിരുന്നില്‍ മാഹിയിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ പങ്കെടുക്കണമെന്ന്  സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 5597 4562 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് അബ്ദുല്‍ അഹദ്, ജനറല്‍ സെക്രട്ടറി റിസ്‌വാന്‍ ചാലക്കര, ട്രഷറര്‍ സുഹൈല്‍ മനോളി, വൈസ് പ്രസിഡന്റ് റിജാല്‍ കിടാരന്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ സോനേഷ്, സ്വാഗതസംഘം അംഗം അബ്ദുല്‍ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News