Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ട്രാഫിക് അപ്‌ഡേറ്റ് : സബാഹ് അൽ അഹമ്മദ് കോറിഡോറിൽ നാളെ ഗതാഗത നിയന്ത്രണം, ഉം ലഖ്ബ ഇന്റർചേഞ്ചിലെ മേൽപ്പാലവും അടക്കും

September 14, 2023

Malayalam_News_Qatar

September 14, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ സബാഹ് അൽ അഹമ്മദ് കോറിഡോർ നാളെ വെള്ളിയാഴ്ച്ച (സെപ്റ്റംബർ 15) ഒമ്പത് മണിക്കൂർ സമയത്തേക്ക് അടച്ചിടുന്നതായി അഷ്ഗാൽ പ്രഖ്യാപിച്ചു. നാളെ പുലർച്ചെ 1 മണി മുതൽ രാവിലെ 10 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏർപെടുത്തിയിരിക്കുന്നത്. കൂടാതെ, അൽ ഷമാലിൽ നിന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഉം ലഖ്ബ ഇന്റർചേഞ്ചിലെ മേൽപ്പാലവും താൽക്കാലികമായി അടച്ചിടുന്നതായിരിക്കും.

ഹമദ് എയർപോർട്ടിന്റെ ദിശയിലുള്ള ഉമ്മു  ലഖ്ബ ഇന്റർചേഞ്ച് അണ്ടർപാസിൽ നിന്ന് താനി ബിൻ ജാസിം ഇന്റർചേഞ്ച് അണ്ടർപാസിലേക്കുള്ള സബാഹ് അൽ അഹമ്മദ് കോറിഡോറാണ് അടച്ചിടുന്നതെന്ന് പൊതുമരാമത്ത് അതോറിറ്റി വ്യക്തമാക്കി. അതേസമയം, സർവീസ് റോഡുകളിലും താനി ബിൻ ജാസിം ഇന്റർചേഞ്ച് സിഗ്‌നലുകളിലും ഗതാഗതം അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. 

എന്നാൽ, ദുഹൈൽ ഇന്റർചേഞ്ചിലൂടെയോ, സർവീസ് റോഡുകൾ ഉപയോഗിച്ച് ഉമ്മു  ലഖ്ബ ഇന്റർചേഞ്ചിലൂടെയോ സബാഹ് അൽ അഹമ്മദ് കോറിഡോറിലേക്ക് എത്താൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News