Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
കേന്ദ്ര സർക്കാരിന് തിരിച്ചടി, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എന്ന് പുനസ്ഥാപിക്കും എന്ന് സുപ്രീം കോടതി 

August 29, 2023

August 29, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എന്ന് പുനസ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് എതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. 2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീര്‍ നിലവില്‍ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി തിരിച്ചിരിക്കുകയാണ്.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള സമയപരിധിയും, മാര്‍ഗരേഖകളും കോടതിയിൽ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ കുറിച്ചുള്ള ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന സംഘം പരിഗണിക്കുന്നത്.

അതേസമയം, ഹര്‍ജികളില്‍ വാദം നടക്കുന്നതിനിടെ ജമ്മു കശ്മീരിനെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വേർത്തിരിക്കാനുള്ള നീക്കം താല്‍ക്കാലിക നടപടിയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഭാവിയില്‍ ജമ്മു കശ്മീര്‍ സംസ്ഥാനമായി പുനഃസ്ഥാപിക്കപ്പെടുമെങ്കിലും ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമായി തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉന്നതതല യോഗത്തിന് ശേഷം ഓഗസ്റ്റ് 31 ന് ഇത് സംബന്ധിച്ച് പോസിറ്റീവായ പ്രസ്താവന നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തുഷാര്‍ മേത്തയുടെ വാദങ്ങള്‍ പരിഗണിച്ച കോടതി ഇത് എത്രത്തോളം താല്‍ക്കാലികമാണ് എന്നും ജമ്മു കശ്മീരില്‍ എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തും എന്ന ചോദ്യവും ഉന്നയിച്ചു. അത് സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു .

'ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുന്നത് എങ്ങനെയെന്നും, ഇത് എത്രകാലം തുടരുമെന്നും നിങ്ങള്‍ ഞങ്ങള്‍ക്ക് മുമ്പാകെ ഒരു പ്രസ്താവന നടത്തണം. ജനാധിപത്യം പുനഃസ്ഥാപിക്കലാണ് പ്രധാനം,' ഭരണഘടന ബെഞ്ച് പറഞ്ഞു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News