Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ രണ്ടാമത്തെ ആർട്ട് എക്‌സിബിഷൻ ഉദ്ഘാടനം ചെയ്തു 

November 29, 2023

news_malayalam_event_updates_in_qatar

November 29, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ രണ്ടാമത്തെ ആർട്ട് എക്‌സിബിഷൻ ആരംഭിച്ചു. ഖത്തർ സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ ഹമദ് അൽ താനിയാണ് ഇന്നലെ (ചൊവ്വ) എക്‌സിബിഷൻ ഉദ്ഘാടനം ചെയ്‌തത്‌. അൽ ജസ്‌റ കൾച്ചറൽ ആൻഡ് സോഷ്യൽ ക്ലബ്ബിൽ ഐഡന്റിറ്റി ആന്റ് ഹെറിറ്റേജിന്റെ സേവനത്തിൽ 'സമകാലിക കല' എന്ന തലക്കെട്ടിലുള്ള എക്‌സിബിഷനാണ് ആരംഭിച്ചത്. ഖത്തറിലുള്ള നിരവധി കലാകാരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. പരിപാടി ഡിസംബർ പകുതി വരെ തുടരും.

സാഹിത്യം, സംസ്‌കാരം, കല എന്നിവ കൈകാര്യം ചെയ്യുന്ന ക്ലബ്ബിന്റെ സമഗ്രമായ ദൗത്യത്തിലാണ് ഈ പ്രദർശനം വരുന്നതെന്ന് അൽ ജസ്‌റ കൾച്ചറൽ ആൻഡ് സോഷ്യൽ ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ ഒബൈദാൻ പറഞ്ഞു. പ്രദർശനത്തോടൊപ്പം നിരവധി പരിപാടികളും ഒരുക്കിയിട്ടുണ്ടെന്നും,പ്രദർശനം സന്ദർശിക്കാൻ  സ്‌കൂളുകൾക്കും മറ്റും ക്ഷണം നൽകിയിട്ടുണ്ടെന്നും അൽ ഒബൈദാൻ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News