Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഇസ്രായിലിനെ അനുകൂലിച്ച കഫേ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് അറബി സോഷ്യൽ മീഡിയ

October 08, 2023

Qatar_News_Malayalam

October 08, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ- ഖത്തറിൽ പ്രശസ്തമായ കഫേ ഉടമയുടെ ഇസ്രായില്‍ അനുകൂല പരാമര്‍ശങ്ങളെ തുടര്‍ന്ന് കഫേ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി അറബി സോഷ്യല്‍ മീഡിയ. ദോഹ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

دعوات لمقاطعة مطعم Pura Vida في جزيرة المها ???????? بعد إعلان صاحب المطعم Omer Horev عن تضامنه مع الكيان الصهيـونى عبر حسابه الشخصي في إنستقرام #طوفان_الأقصى | #نديب_قطر | #قطر ????????#غزة_العزة | #غزه_تقاوم | #فلسطين ???????? pic.twitter.com/u8ty5JP0Dl

— نديب قطر (@NadeebQa) October 7, 2023

ഇസ്രയേൽ-ഫലസ്തീൻ ആക്രമണം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിൽ ഖത്തറിലെ അല്‍ മഹാ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന 'പുര വിദ' കഫേയുടെ ഇസ്രായേലി സിഇഒ ഒമര്‍ ഹൊറേവ് ഇസ്രായേലിനെ പിന്തുണച്ച് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സന്ദേശം പോസ്റ്റ് ചെയ്തതിരുന്നു. ഇസ്രായില്‍ പതാകയുടെ ചിത്രം പങ്കിട്ട് കൊണ്ട്, ഇപ്പോഴും എപ്പോഴും ഞങ്ങള്‍ ഇസ്രായില്‍ ജനതയ്‌ക്കൊപ്പം നില്‍ക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.  

 

കൂടാതെ, ഫലസ്തീനികള്‍ ഇസ്രായേൽ സൈനികരെ പിടികൂടുന്നതായി കാണിക്കുന്ന ഇൻസ്റ്റഗ്രാം റീലും ഹൊറേവ് പോസ്റ്റ് ചെയ്തു. റീലിന് താഴെ, 'ഇതൊരു ഇരുണ്ട ദിവസമാണ്. ഇസ്രായിലിനു വേണ്ടി പ്രാര്‍ത്ഥിക്കുക' എന്ന തലക്കെട്ടും ഉണ്ടായിരുന്നു. ഹമാസിന്റെ 'മൃഗങ്ങള്‍' എന്നും മറ്റൊരു പോസ്റ്റില്‍ ഫലസ്തീനികളെ 'ഭീകരവാദികള്‍' എന്നും ഹൊറേവ് വിശേഷിപ്പിച്ചു.തുടർന്ന്, പുര വിദ കഫേ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി ഖത്തറിലെ പൊതുജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. ഈ കഫേ ബ്രാഞ്ച് എന്നെന്നേക്കുമായി അടച്ചുപൂട്ടാനും പൊതുജനങ്ങൾ ഖത്തര്‍ അധികൃതരോട് ആവശ്യപ്പെട്ടു. ആശങ്കകള്‍ ഉന്നയിച്ച് കഫേയുടെ ഗൂഗിള്‍ റിവ്യൂവിലും ജനങ്ങൾ എത്തിയിട്ടുണ്ട്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News