Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അറബ് പാർലമെന്റ് സെക്രട്ടറി ജനറൽമാരുടെ സമ്മേളനം ഖത്തറിൽ 

September 07, 2023

Gulf_Malayalam_News

September 07, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: അറബ് പാർലമെന്റുകളുടെ സെക്രട്ടറി ജനറൽമാരുടെ പത്താം സമ്മേളനത്തിന് ഖത്തർ ആതിഥേയത്വം വഹിക്കും. 2023 സെപ്‌റ്റംബർ 12-13 തീയതികളിലാണ് സമ്മേളനം നടക്കുന്നത്. അറബ് പാർലമെന്ററി പ്രതിനിധികൾക്കൊപ്പം 80-ലധികം സെക്രട്ടറി-ജനറലുകളും ലെജിസ്ലേറ്റീവ് കൗൺസിലുകളുടെ പ്രതിനിധികളും സംഘടനകളും യൂണിയനുകളും സമ്മേളനത്തിൽ പങ്കെടുക്കുന്നതായിരിക്കും. ഖത്തറിലെ ശൂറ കൗൺസിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.  

അൾജീരിയ, ബഹ്‌റൈൻ, കൊമോറോസ്, ജിബൂട്ടി, ഈജിപ്ത്, ഇറാഖ്, ജോർദാൻ, കുവൈത്ത്, ലെബനൻ, ലിബിയ, മൗറിറ്റാനിയ, മൊറോക്കോ, ഒമാൻ, പലസ്തീൻ, ഖത്തർ, സൗദി അറേബ്യ, സൊമാലിയ, സുഡാൻ, സിറിയ, ടുണീഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യെമൻ എന്നിവരാണ് അറബ് പാർലിമെന്റ് അംഗങ്ങൾ. അസോസിയേഷന്റെ പ്രവർത്തനങ്ങൾ, സാമ്പത്തിക ബജറ്റ്, ഭാവി പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ 39-ാമത് യോഗവും നടക്കും. 

അതേസമയം, അറബ് പാർലമെന്റുകളുടെ അസോസിയേഷൻ ഓഫ് സെക്രട്ടറി-ജനറൽമാരുടെ പ്രസിഡന്റ് സ്ഥാനം ഖത്തറിനാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കെയ്‌റോയിൽ (ഈജിപ്ത്) നടന്ന യോഗത്തിൽ ഖത്തറിന്റെ പ്രതിനിധിയായ ഡോ. അഹമ്മദ് ബിൻ നാസർ അൽ ഫദലയെയാണ് അറബ് പാർലിമെന്റ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുത്തത്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News