Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പുരാതന വസ്തുക്കൾക്കായുള്ള പ്രദർശനം വ്യാഴാഴ്ച മുതൽ

April 22, 2024

news_malayalam_event_updates_in_qatar

April 22, 2024

ഖദീജ അബ്രാർ 

ദോഹ: ഖത്തറിൽ പുരാതന വസ്തുക്കൾക്കായുള്ള എക്സിബിഷൻ സംഘടിപ്പിക്കുന്നു. ഏപ്രിൽ 25 മുതൽ ഏപ്രിൽ 30 വരെ പ്രദർശനം സംഘടിപ്പിക്കുമെന്ന് കത്താറ പബ്ലിഷിംഗ് ഹൗസ് അറിയിച്ചു. 10 രാജ്യങ്ങളിൽ നിന്നുള്ള പ്രാദേശിക, അന്തർദേശീയ കമ്പനികളുടെ പങ്കാളിത്തത്തോടെ കത്താറ ഹാൾ ബിൽഡിംഗ് 12 ലാണ് പ്രദർശനം നടക്കുക. അൽബാഹി ഓക്ഷൻ ഹൗസിൻ്റെ സഹകരണത്തോടെ എക്‌സിബിഷനിൽ പുരാതന വസ്തുക്കൾക്കും, ചരിത്രപരമായ മൂല്യമുള്ള പഴയ ശേഖരണങ്ങൾക്കും ലേലവും സംഘടിപ്പിക്കും. 

ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽതാനി മ്യൂസിയത്തിൽ (FBQ) നിന്നുള്ള മൂല്യവത്തായതും അപൂർവവുമായ ശേഖരണങ്ങളും പ്രദർശിപ്പിക്കും. കൂടാതെ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള മറ്റ് പുരാതന ശേഖരണങ്ങളും ക്ലാസിക് കാറുകളുടെ പ്രത്യേക ഷോകേസും പ്രദർശനത്തിൽ ഉണ്ടായിരിക്കും. അൽബാഹി ഓക്ഷൻ ഹൗസിൻ്റെ അപൂർവ കലാരൂപങ്ങളുടെ വ്യത്യസ്തവും അതുല്യവുമായ ശേഖരങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News