Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എസിഎൽ ടൂർണമെന്റ്: ടിക്കറ്റ് വരുമാനത്തിന്റെ 25 ശതമാനം ഫലസ്തീനിലേക്ക് നൽകാനൊരുങ്ങി അൽ സദ്ദ് 

October 16, 2023

news_malayalam_charity_works_in_qatar

October 16, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്

ദോഹ: ഖത്തറിലെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് (എ.സി.എൽ) മത്സരത്തിൽ നിന്നുള്ള ടിക്കറ്റ് വരുമാനത്തിന്റെ 25 ശതമാനം ഗാസയിലെ ഫലസ്തീനികൾക്കായി നൽകുമെന്ന് അൽ സദ്ദ് ക്ലബ് അറിയിച്ചു. ജോർദാനിലെ അൽ-ഫൈസാലിക്കെതിരായ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയിൽ നിന്നാണ് ഫലസ്തീനികൾക്ക് തുക സംഭാവന ചെയ്യുന്നത്. ഖത്തർ റെഡ് ക്രസന്റിന്റെ ഫലസ്തീൻ റിലീഫ് കാമ്പെയ്‌നിലേക്കാണ് സംഭാവന നൽകുന്നതെന്ന് അൽ സദ്ദ് ക്ലബ് സോഷ്യൽ മീഡിയ പേജുകളിലൂടെ വ്യക്തമാക്കി. 

മത്സരത്തിനുള്ള ടിക്കറ്റുകൾ ഇന്ന് (ഒക്ടോബർ 16) മുതൽ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലും വില്ലാജിയോ മാളിലെ ഔദ്യോഗിക സ്റ്റോറിലും ലഭ്യമാണ്. ഒക്ടോബർ 23നാണ് മത്സരം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News