Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗസയിലെ അൽ ജസീറ മാധ്യമപ്രവർത്തന്റെ കുടുംബത്തിന്റെ മരണം; ഖത്തർ പ്രസ് സെന്റർ അപലപിച്ചു

October 26, 2023

news_malayalam_israel_hamas_attack_updates

October 26, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിൽ നുസെറാത്ത് അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഖത്തർ പ്രസ് സെന്റർ ശക്തമായി അപലപിച്ചു. ഭാര്യയെയും കുട്ടികളെയും നഷ്ടപ്പെട്ട അൽ ജസീറ മാധ്യമപ്രവർത്തകൻ വാൽ അൽ-ദഹ്ദൂഹിനും കുടുംബത്തിനും അനുശോചനവും അറിയിച്ചു.  

മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും അവരുടെ കുടുംബങ്ങളുടെ ജീവൻ അപഹരിക്കുകയും ചെയ്യുന്ന ഇസ്രായേൽ സേനയുടെ സൈനിക ബലപ്രയോഗത്തിൽ നിരാശയുണ്ട്. ഇസ്രായേലിന്റെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് അവരെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നതെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക ധാർമ്മികതയുടെയും ലംഘനമാണെന്നും ഖത്തർ പ്രസ് സെന്റർ പറഞ്ഞു. ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളുടെ കൂടുതൽ തെളിവായാണ് ഈ നടപടിയെ കാണുന്നതെന്നും ഖത്തർ പ്രസ് സെന്റർ കൂട്ടിച്ചേർത്തു. 

"ഞങ്ങൾ ഞങ്ങളുടെ സഹപ്രവർത്തകനായ വാൽ അൽ-ദഹ്ദൂഹിനും കുടുംബത്തിനും ഒപ്പം നിൽക്കുന്നു. വാർത്തയുടെ വസ്തുതകൾ മറയ്ക്കാനും ഇസ്രായേൽ അധിനിവേശത്തിന്റെ സത്യം ലോകത്തിന് മുന്നിൽ തുറന്നുകാട്ടാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെയും വിശ്വാസത്തെയും പ്രശംസിക്കുന്നു."; പ്രസ് സെന്റർ പറഞ്ഞു. 

ഇസ്രായേൽ വ്യോമാക്രണത്തിൽ അൽ ജസീറ ചാനൽ റിപ്പോർട്ടർ വാൽ അൽ-ദഹ്ദൂഹിന്റെ ഭാര്യയും മകനും മകളും ഉൾപെടെയുള്ള കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇന്നലെ (ബുധനാഴ്ച) രാത്രി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഗസയിലെ ലേഖകന്റെ കുടുംബം ഒന്നടങ്കം കൊല്ലപ്പെട്ടത്. ഗസയിലെ സെൻട്രൽ നുസെറാത്ത് അഭയാർത്ഥി ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്.  

കൂടാതെ ആക്രമണത്തിൽ 25 പേരെങ്കിലും കൊല്ലപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ സൈന്യത്തിൽ നിന്ന് ഉഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. 

ഹമാസ് പോരാളികൾക്കെതിരെ ഇസ്രായേൽ സൈന്യത്തിൽ നിന്നും ആക്രമണമുണ്ടായേക്കുമെന്ന സൂചനയെ തുടർന്ന് ഗസയുടെ വടക്കൻ മേഖലയിലുള്ളവർ മറ്റൊരിടത്തേക്ക് നീങ്ങണമെന്ന് സൈന്യം നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെ വാൽ അൽ-ദഹ്ദൂഹ് തന്റെ കുടുംബത്തെ വടക്കൻ ഗസയിലെ വീട്ടിൽ നിന്ന് നുസൈറാത്തിലേക്ക് മാറ്റി. എന്നാൽ,അഭയം തേടിയെത്തിയ നുസെറാത്ത് അഭയാർത്ഥി ക്യാമ്പിന് നേരെയും സൈന്യം ആക്രമണം നടത്തുകയായിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News