Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹയിലേക്ക് ആഗസ്ത് 27 നും 29 നും എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ അധിക സര്‍വീസുകള്‍, ഇന്നലെ യാത്ര മുടങ്ങിയ കോഴിക്കോട് വിമാനം യാത്ര തിരിച്ചു 

August 08, 2023

August 08, 2023

ന്യൂസ്‌റൂം ബ്യുറോ/ദോഹ

ന്യൂസ്‌റൂം ബ്യൂറോ/ദോഹ
ദോഹ:യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിൽ നിന്നും ദോഹയിലേക്ക് എയർഇന്ത്യ എക്സ്പ്രസ്സ് അധിക സർവീസുകൾ ഏർപ്പെടുത്തുന്നു.സ്‌കൂളുകള്‍ തുറക്കുന്നതിന്റെയും വേനലവധി അവസാനിക്കുന്നതിന്റെയും ഭാഗമായി ദോഹയിലേക്കുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് കോഴിക്കോട്, കൊച്ചി എന്നീ സ്ഥലങ്ങളിൽ നിന്ന് ദോഹയിലേക്ക് അധിക സർവീസുകൾ പ്രഖ്യാപിച്ചത്.

ആഗസ്ത് 27 രാവിലെ 9.30 ന് കോഴിക്കോട് നിന്നും ആഗസ്ത് 29 രാവിലെ 8.15 ന് കൊച്ചിയില്‍ നിന്നുമാണ് സർവീസുകൾ നടത്തുക.

അതേസമയം, കഴിഞ്ഞ ദിവസം യാത്ര റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ്സ് ദോഹ കോഴിക്കോട് വിമാനം ഇന്ന് രാവിലെ യാത്ര തിരിച്ചു.രാവിലെ 11.10 ഓടെയാണ് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടത്.ഇന്നലെ ഉച്ചയ്ക്ക് 12.20 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം അനിശ്ചിതമായി വൈകുകയും പിന്നീട് യാത്ര റദ്ദാക്കുകയുമായിരുന്നു.യാത്രക്കാർക്ക് ഹോട്ടലിൽ താമസ സൗകര്യം ഒരുക്കിയിരുന്നു.മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനും ദുരിതങ്ങൾക്കും ശേഷമാണ് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News