October 30, 2023
October 30, 2023
കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് ഇന്നലെ (ശനിയാഴ്ച്ച) പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കിയതായി റിപ്പോർട്ട്. ശനിയാഴ്ച്ച പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി യാത്രക്കാരാണ് കൊച്ചി വിമാനത്താവളത്തിൽ യാത്ര മുടങ്ങി കാത്തിരിയ്ക്കുന്നത്.
കൊച്ചിയിൽ നിന്ന് രാത്രി ഇന്ത്യൻ സമയം 9:15ന് പുറപ്പെടേണ്ടിയിരുന്ന AI 954 വിമാനമാണ് റദ്ദാക്കിയത്. വിമാനം റദ്ദാക്കിയതിനുള്ള വ്യക്തമായ കാരണം അധികൃതർ നൽകിയിട്ടില്ല.
അതേസമയം, എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ദോഹ-കൊച്ചി പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നതായി എയർ ഇന്ത്യ കമ്പനി നേരത്തെ അറിയിച്ചിരുന്നു. നിലവിലുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ക്ക് പുറമെയാണ് ഒക്ടോബര്‍ 23 മുതല്‍ എയർ ഇന്ത്യ സർവീസുകൾ ആരംഭിച്ചത്. എല്ലാ ദിവസവും രാവിലെ 4.45ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനം രാവിലെ 11.35 ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 1.30ന് പുറപ്പെടുന്ന വിമാനം 3.45 ന് ദോഹയിലെത്തും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F