Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
എയർ ഇന്ത്യ എക്സ്പ്രസ്സ് ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവ്   പ്രഖ്യാപിച്ചു

August 17, 2023

August 17, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ / മുംബൈ : എയർ ഇന്ത്യ എക്സ്പ്രസ്സ്  ഗൾഫ് ഉൾപെടെ സാർക് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിൽ 30 വരെ ഇളവ് പ്രഖ്യാപിച്ചു. 

ദോഹയിൽ നിന്ന് മുംബൈയിലേക്കും ഡൽഹിയിലേക്കുമുള്ള എയർ ഇന്ത്യ ടിക്കറ്റുകൾക്കാണ് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചത്. സൗദി അറേബ്യയിൽ നിന്നുള്ള യാത്രക്കാർക്ക് 15 ശതമാനം വരെയും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് 10 ശതമാനവുമാണ് നിരക്കിളവ് ലഭിക്കുക.

ഇക്കോണമി ക്ലാസ്സുകൾക്കും, ബിസിനസ് ക്ലാസ്സുകൾക്കും നിരക്കിളവ് ബാധകമായിരിക്കും.

ഓഗസ്റ്റ് 17 മുതൽ ഓഗസ്റ്റ് 20 വരെയുള്ള ബുക്കിംഗുകൾക്കാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത്.സെപ്റ്റംബർ 1 മുതൽ ഒക്‌ടോബർ 31 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ നിന്ന് സാർക് രാജ്യങ്ങളിലേക്കും  സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 31 വരെ  ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങൾ,യൂറോപ്പ്/യുകെ,  എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് നിരക്കിളവ് ലഭിക്കും.

എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ വെബ്‌സൈറ്റ് വഴിയുള്ള  ബുക്കിംഗുകൾക്ക് കൺവീനിയൻസ് ഫീസ് ഉണ്ടായിരിക്കില്ല.  റിട്ടേൺ എടുക്കുന്ന യാത്രക്കാർക്ക് കൂടുതൽ ലോയൽറ്റി പോയിന്റുകളും അധികൃതർ ഉറപ്പ് നൽകുന്നുണ്ട്.

അതേസമയം, ഗ്രൂപ്പ് ബുക്കിങ്ങുകൾക്ക് ഈ ഓഫർ ബാധകമല്ലെന്നും, ഈ ഓഫറിന് കീഴിലുള്ള ബുക്കിംഗിന് സ്റ്റാൻഡേർഡ് മാറ്റവും ക്യാൻസലേഷൻ ചാർജുകൾക്കും ബാധകമാകമാണെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News