Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെ ട്രോഫി പ്രദര്‍ശനം ഇന്നുമുതല്‍ ആരംഭിക്കും

January 07, 2024

news_malayalam_sports_news_updates

January 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ വേദിയാകുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ടൂര്‍ണമെന്റിന്റെ ട്രോഫി കാണാന്‍ പൊതുജനങ്ങള്‍ക്ക് വീണ്ടും അവസരമൊരുക്കുന്നു. ഇന്ന് മുതല്‍ ജനുവരി 13 വരെ ദോഹയിലെ വിവിധയിടങ്ങളില്‍ ഏഷ്യന്‍ കപ്പ് പ്രദര്‍ശനത്തിന് വെയ്ക്കും. കപ്പിനൊപ്പം ടൂര്‍ണമെന്റിന്റെ ഭാഗ്യചിഹ്നങ്ങളും പ്രദര്‍ശനത്തിനെത്തും.

ഇന്ന്, ജനുവരി 7ന് അല്‍ ഹാസ്ം മാളിലാണ് പ്രദര്‍ശനം. ജനുവരി 8ന് വെസ്റ്റ് വാക്ക് , 11ന് ദോഹ സിറ്റി സെന്റര്‍ മാള്‍, 12ന് ദോഹ ഫെസ്റ്റിവല്‍ സിറ്റി, ജനുവരി 13ന് ദോഹ എക്‌സ്‌പോ 2023 എന്നിവിടങ്ങളില്‍ ട്രോഫി പ്രദര്‍ശിപ്പിക്കും. അല്‍ഹാസ്ം മാളില്‍ വൈകിട്ട് 6 മണിമുതല്‍ രാത്രി 10 വരെയും മറ്റിടങ്ങളില്‍ വൈകിട്ട് നാല് മണി മുതല്‍ രാത്രി 8 മണിവരെയുമാണ് പ്രദര്‍ശനം. 

ജനുവരി 12 ന് ആരംഭിക്കുന്ന എഎഫ്‌സി ടൂര്‍ണമെന്റിനായുള്ള 24 ടീമുകളില്‍ 11 ടീമുകളും രാജ്യത്ത് എത്തി. 12ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരും ടൂര്‍ണമെന്റിന്റെ ആതിഥേയരുമായ ഖത്തര്‍ ലെബനനെ നേരിടും. ജനുവരി 13നാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News