Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എ.എഫ്.സി ഏഷ്യൻ കപ്പ്, വ്യാഴം, വെള്ളി ദിവസങ്ങളിൽ വിപുലമായ പരിപാടികൾ 

January 17, 2024

news_malayalam_event_updates_in_qatar

January 17, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരങ്ങളുടെ ഭാഗമായി ഖത്തറിൽ വിവിധയിടങ്ങളിലായി വ്യാഴം, വെള്ളി ദിവസങ്ങളിൽ (ഫെബ്രുവരി 10 വരെ) വ്യത്യസ്തങ്ങളായ പരിപാടികൾ നടക്കും. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പബ്ലിക് റിലേഷൻസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെയാണ് പരിപാടികൾ നടക്കുക. ഇൻഡസ്ട്രിയൽ ഏരിയയിൽ ഏഷ്യൻ സിറ്റി അക്കമഡേഷനിലെ ഫുട്ബോൾ ഗ്രൗണ്ട്, ഇൻഡസ്ട്രിയൽ ഏരിയ ബർവ ബരാഹയിലെ ഫുട്ബോൾ ഗ്രൗണ്ട്, അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ ബർവ വർക്കേഴ്‌സ് റീക്രിയേഷൻ കോംപ്ലക്‌സിലെ ആക്ടിവിറ്റി സോൺ എന്നിവിടങ്ങളിൽ വിവിധ പരിപാടികൾ അരങ്ങേറും.

ഏഷ്യൻ കപ്പ് മത്സരങ്ങൾ സൗജന്യമായി കാണാനുള്ള അവസരമുണ്ടാകും. കൂടാതെ, കമ്മ്യൂണിറ്റി ടീമുകളുടെ ഓർക്കസ്ട്ര പ്രകടനങ്ങൾ, സാംസ്കാരികവും പരമ്പരാഗതവുമായ പ്രദർശനങ്ങൾ, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ബോധവൽക്കരണ പരിപാടികൾ, കലാ  മത്സരങ്ങൾ, സന്ദർശകർക്കുള്ള വിവിധ മത്സര പരിപാടികൾ, റാഫിൾ നറുക്കെടുപ്പ്, എന്നിവയും പരിപാടിയോടനുബന്ധിച്ച് നടക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News