Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
യു.എ.ഇയിൽ പുതിയ ‘അബൂദാബി പാസ്​’ പുറത്തിറക്കി

March 10, 2024

news_malayalam_new_rules_in_uae

March 10, 2024

ന്യൂസ്‌റൂം ഡെസ്ക്

അബൂദാബി: യു.എ.ഇയിൽ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന്​ ഇളവ്​ ലഭിക്കുന്ന പുതിയ ‘അബൂദാബി പാസ്​’ പുറത്തിറക്കി. പുതിയ പാസിൽ അബൂദാബിയിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിൽ 40 ശതമാനം വരെ ഇളവ് ലഭിക്കും. സിം കാര്‍ഡുകള്‍, ഗതഗാതം, മറ്റ് യാത്ര സേവനങ്ങള്‍, വിവിധ കേന്ദ്രങ്ങളിലെ പ്രവേശനം തുടങ്ങിയവയ്ക്കും ​ ഇളവ് ലഭിക്കും. ‘എക്പീരിയന്‍സ് അബൂദാബി’ ആഗോള സഞ്ചാര സംവിധാനമായ ‘എലൈക്കു’മായി സഹകരിച്ചാണ് പാസ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്മാര്‍ട്ട് പാക്കേജ്, ക്ലാസിക് പാക്കേജ്, എക്‌സ്‌പ്ലോറര്‍ പാക്കേജ് എന്നിങ്ങനെ മൂന്ന് തരം പാസുകളാണ് അനുവദിക്കുന്നത്. ലൂവർ അബൂദാബി, ഖസര്‍ അൽ ഹുസ്​ന്‍, സര്‍ക്യൂട്ട് എക്‌സിലെ ബി.എം.എക്‌സ് പാര്‍ക്, ഡെസേര്‍ട്ട് സഫാരി തുടങ്ങിയ സ്ഥലങ്ങളിൽ പാസുകൾ ഉപയോഗിക്കാം. 114 ദിര്‍ഹം മുതലാണ് സ്മാര്‍ട്ട് പാക്കേജ് പാസിന്റെ നിരക്ക്. ഏഴ് കേന്ദ്രങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ സന്ദര്‍ശിക്കാന്‍ കഴിയുന്നതാണ് ഈ പാസ്. 30 ശതമാനം വരെ ഇളവ് ഈ പാസിലൂടെ ലഭിക്കും. ഹോട്ടല്‍ ബുക്കിങ്ങിന് 5 ശതമാനം നിരക്കിളവും പാസില്‍ ലഭ്യമാണ്.

371 ദിര്‍ഹം മുതലാണ് ക്ലാസിക് പാക്കേജ് തുടങ്ങുന്നത്. നാല് മുതല്‍ ആറ് ദിവസം വരെ പാസ് ഉപയോഗിക്കാം. 16 കേന്ദ്രങ്ങളില്‍ 35 ശതമാനം ഇളവ് ലഭിക്കും. ഹോട്ടല്‍ ബുക്കിങ്ങുകള്‍ക്ക് 7 ശതമാനമാണ് നിരക്കിളവ്. എക്‌സ്‌പോളര്‍ പാക്കേജ് 488 ദിര്‍ഹം മുതലാണ് തുടങ്ങുന്നത്. 7 മുതല്‍ 10 ദിവസം വരെ കാലയളവുണ്ട്. 19 കേന്ദ്രങ്ങളില്‍ 40 ശതമാനം വരെ പ്രവേശന നിരക്കിളവും ലഭിക്കും. ഹോട്ടല്‍ ബുക്കിങ്ങിന് 10 ശതമാനത്തിന്റെ കുറവുണ്ടാകും.

അബുദാബി പാസ് ലിങ്ക് : https://theabudhabipass.com/?utm_source=Google&utm_medium=Search&utm_campaign=AUH_PMAX&utm_id=21083364655&utm_term=&utm_device=c&gad_source=1&gclid=Cj0KCQiArrCvBhCNARIsAOkAGcWczVoAd9T915S5ns6dYfzil_ZDgM1ku1Q7n6bMIkyjgQThm6z-v7EaAtOmEALw_wcB

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News