Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള 60-മത് ഖുര്‍ആന്‍ മത്സരം ഇന്ന് മുതല്‍ ആരംഭിക്കും

November 12, 2023

Malayalam_News_Qatar

November 12, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 60-മത് സ്‌കൂള്‍ വിശുദ്ധ ഖുര്‍ആന്‍ മത്സരം ഇന്ന് (നവംബര്‍ 12) മുതല്‍ ആരംഭിക്കുമെന്ന് ഔഖാഫ്്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. നവംബര്‍ 23 വരെ നടക്കുന്ന മത്സരത്തില്‍ വിവിധ ഗ്രേഡുകളിലുമായി 532 സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ നിന്നും കിന്റര്‍ഗാര്‍ട്ടനുകളില്‍ നിന്നും 22,000-ലധികം വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തു. വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രാലയം സാമ്പത്തിക പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സരങ്ങളുടെ ടെസ്റ്റുകള്‍ രാവിലെ 7.30 മുതല്‍ 11 വരെയാണ് നടക്കുക. ആണ്‍കുട്ടികള്‍ക്കായി നാല് മസ്ജിദുകളും പരീക്ഷകള്‍ നടത്തുന്നതിനായി 46 കമ്മിറ്റികളും നിശ്ചയിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കായുള്ള മത്സരത്തിന്റെ ടെസ്റ്റുകള്‍ നടത്തുന്നതിന് 53 കമ്മിറ്റികളുള്ള ഒന്‍പത് വിശുദ്ധ ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളും മന്ത്രാലയം നിയോഗിച്ചു. 

വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യസ മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ച് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ റിലീജിയസ് കോള്‍ ആന്റ് ഗൈഡന്‍സ് വകുപ്പാണ് മത്സരം സംഘടിപ്പിക്കുന്നത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News