Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾക്ക് 5 പുതിയ ഇ-സേവനങ്ങൾ ആരംഭിച്ചു

March 07, 2024

news_malayalam_new_rules_in_qatar

March 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾക്ക് 5 പുതിയ ഇ-സേവനങ്ങൾ ആരംഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. ഇലക്ട്രോണിക് ഫുഡ് സേഫ്റ്റി സിസ്റ്റമായ 'വാതേഖ്' എന്ന പോർട്ടലിലാണ് പുതിയ സേവനങ്ങൾ ആരംഭിച്ചത്. കയറ്റുമതിക്കുള്ള ഭക്ഷ്യ ചരക്കുകളുടെ പരിശോധന സേവനം, റീ-എക്സ്പോർട്ടിനുള്ള ഭക്ഷ്യ ചരക്കുകളുടെ പരിശോധന സേവനം, ഭക്ഷ്യ കയറ്റുമതി സർട്ടിഫിക്കറ്റിനായുള്ള അഭ്യർത്ഥന, ഫുഡ് റീ-എക്സ്പോർട്ട് സർട്ടിഫിക്കറ്റിനായുള്ള അഭ്യർത്ഥന, സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുള്ള അഭ്യർത്ഥന എന്നിവയാണ് പുതിയ സേവനങ്ങളിൽ ഉൾപ്പെടുന്നത്.

ഇലക്ട്രോണിക് ഭക്ഷ്യസുരക്ഷാ സംവിധാനം വികസിപ്പിക്കുന്നതിനും, ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഓട്ടോമേഷൻ പദ്ധതികൾ നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ ഇ-സേവനങ്ങൾ ആരംഭിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടർ വാസൻ അബ്ദുല്ല അൽ ബേക്കർ പറഞ്ഞു. 

2022 സെപ്റ്റംബറിൽ പോർട്ടൽ ആരംഭിച്ചതിന് ശേഷം, 6,253 ഭക്ഷ്യ സ്ഥാപനങ്ങളാണ് രജിസ്റ്റർ ചെയ്‌തത്‌. 57,288 ഭക്ഷ്യ ഉൽപന്നങ്ങൾക്ക് അംഗീകാരം നൽകുകയും 55,782 ഇലക്ട്രോണിക് ഇടപാടുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ 5,926 പ്രാദേശിക ഭക്ഷ്യ സ്ഥാപനങ്ങളും ഭക്ഷ്യ ലബോറട്ടറികളും പരിശോധിച്ചു. തുറമുഖങ്ങളിൽ നിന്ന് 19,251 സാമ്പിളുകളും പ്രാദേശിക പരിശോധനയിൽ 37,851 സാമ്പിളുകളും പിൻവലിക്കുകയും ചെയ്തു. 

പ്രധാന കായിക ഇനങ്ങളിൽ പരിശോധനകൾ സുഗമമാക്കുന്നതിനും വാതേഖ് സംവിധാനം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2022 ഫിഫ വേൾഡ് കപ്പ് സമയത്തും, 2023 എഎഫ്‌സി ഏഷ്യൻ കപ്പിൻ്റെ സമയത്തും എല്ലാ റെഗുലേറ്ററി അതോറിറ്റികളുടെയും പരിശോധനയ്‌ക്കായി വാതേഖ് സിസ്റ്റം ഉപയോഗിച്ചിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News