Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഏഷ്യൻ കപ്പ് കളറാക്കാൻ കത്താറയിൽ 46 പൊതു പരിപാടികൾ, വിശദാംശങ്ങൾ 

January 09, 2024

news_malayalam_event_updates_in_qatar

January 09, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എഎഫ്‌സി ഏഷ്യൻ കപ്പ് ടൂർണമെന്റിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ കത്താറയിൽ 46 പൊതു പരിപാടികൾ പ്രഖ്യാപിച്ചു. ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ആഘോഷ പരിപാടികൾ നടക്കും. കത്താറയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കത്താറയിലെ വിവിധ സ്ഥലങ്ങളിൽ വൈകുന്നേരം 3 മണി മുതൽ രാത്രി 11 മണി വരെയാണ് പരിപാടികൾ നടക്കുക. 

 

കലാപ്രകടനങ്ങൾ, സംവേദനാത്മക അനുഭവങ്ങൾ, ആകർഷകമായ ഇവന്റുകൾ എന്നിങ്ങനെയുള്ള നിരവധി പരിപാടികൾ ഉണ്ടായിരിക്കും. എ.എഫ്.സി മത്സരത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകളുടെ പ്രദർശനവും കത്താറയിൽ ഒരുക്കിയിട്ടുണ്ട്. ജനുവരി 11ന് കത്താറയിലെ അൽ ഹിക്മ സ്‌ക്വയറിൽ 500 പ്രാവുകളെ പറത്തുന്നതോടെ കത്താറയിലെ പരിപാടികൾ ആരംഭിക്കും. കലാകാരന്മാർക്കും അഭിനേതാക്കൾക്കും സംഗീതജ്ഞർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഈ മാസം മുഴുവൻ സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവലും കത്താറയിൽ ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 2 മുതൽ ഫെബ്രുവരി 11 വരെ കത്താറ എസ്പ്ലനേഡിൽ കത്താറ ഇന്റർനാഷണൽ അറേബ്യൻ ഹോഴ്സ് ഫെസ്റ്റിവൽ സംഘടിപ്പിക്കും.

ഫെബ്രുവരി 1, 8, 9 തീയതികളിൽ ആംഫി തിയേറ്ററിൽ അമിൻ ബൗച്ചാർഡ്, നവാൽ അൽ കുവൈത്ത് എന്നിവരുടെ പ്രകടനങ്ങൾക്കൊപ്പം മൗദി അൽ ഷംരാനി, റിഹാബ് അൽ ശർമാനി എന്നിവരുടെ അറബിക് കോൺസെർട്ടുകളും ഉണ്ടായിരിക്കും. ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ മിലിട്ടറി ക്വയർ, കത്താറ ബീച്ചിലെ ആർമി പാരച്യൂട്ട് ഗ്രൂപ്പ് (തീയതി പിന്നീട് പ്രഖ്യാപിക്കും), എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും നടക്കുന്ന അൽ ഹിക്മ സ്‌ക്വയറിലെ ഖത്തറി അർദ നൃത്ത പ്രകടനങ്ങൾ എന്നിവയും നടക്കും. 

ജനുവരി 15 മുതൽ 17 വരെ അൽ ഹിക്മ കോർട്ട്‌യാർഡിൽ “റിക്കാർഡീഞ്ഞോ 49 മണിക്കൂർ” എന്ന പരിപാടിയുണ്ടാകും. പന്ത് തുടർച്ചയായി 49 മണിക്കൂർ വീഴാതെ നിയന്ത്രിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയാണിത്. ജനുവരി 19ന് മലേഷ്യൻ സാംസ്കാരിക പ്രകടനങ്ങൾ, ജനുവരി 26, ഫെബ്രുവരി 2 എന്നീ തീയതികളിൽ ബോളിവുഡ് പ്രമേയമുള്ള നൃത്ത പരിപാടികളും അരങ്ങേറും. ജനുവരി 21ന് ഡ്രാമ തിയേറ്ററിൽ ഷിങ്‌ഷാങ് ഗാനവും നൃത്ത സംഘത്തിന്റെ സംഗീത ഷോയും ഉണ്ടാകും. ജനുവരി 9 തിയ്യതികളിൽ ഇന്തോനേഷ്യൻ പരേഡും,  ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ അൽ ഹിക്മ കോർട്ട്യാർഡിൽ നേഷൻസ് ഫാഷനും സന്ദർശകർക്ക് ആസ്വദിക്കാം.

ഔഖാഫ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയവുമായി സഹകരിച്ചുള്ള അൽ തുറയ പ്ലാനറ്റോറിയം ഷോകൾ, സ്ട്രീറ്റ് ഡെക്കറേഷൻസ്, ഏഷ്യൻ കപ്പ് ചിൽഡ്രൻസ് ഫെസ്റ്റിവൽ തുടങ്ങിയ നിരവധി പരിപാടികളും കത്താറയിൽ സംഘടിപ്പിക്കും. കൂടാതെ, മലേഷ്യയിലെ ദേശീയ ഫുട്ബോൾ ടീമായ "ഹരിമൗ മലയ" സംഘത്തെ കാണാനുള്ള അവസരവുമുണ്ടാകും. 

അൽ മസായൻ പക്ഷി മത്സരം, ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി മത്സരങ്ങൾ, ജാപ്പനീസ് എംബസിയുടെ “നെക്കോ നിൻജ”, “ഒല ബോള” തുടങ്ങിയ സിനിമ പ്രദർശനങ്ങൾ, പരമ്പരാഗത കരകൗശല വസ്തുക്കളും നാടോടി പൈതൃക വസ്തുക്കളും ഉൾക്കൊള്ളുന്ന കരകൗശല വിപണിയും സദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഏഷ്യൻ കപ്പ് തപാൽ സ്റ്റാമ്പുകൾ, പരമ്പരാഗത തടിക്കപ്പലുകൾ, ഊദ് ഉപകരണ ചരിത്രം, ഖത്തറി ആർട്ട്, പല ഇനത്തിൽ പെട്ട തസ്‌ബീഹ്‌ മാലകളുടെ പ്രദർശനം, മണൽ പ്രദർശനം, കത്താറ ഇന്റർനാഷണൽ ഏഷ്യൻ നേഷൻസ് പ്രദർശനം തുടങ്ങിയ 70 കലാകാരന്മാരുടെ പ്രദർശനം എന്നിവയും കത്താറയിലുണ്ടാകും. 

അതേസമയം, മുഷരിബിലും പരിപാടികൾ ഉണ്ടായിരിക്കും. ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്ന 24 രാജ്യങ്ങളിലെ വൈവിധ്യമാർന്ന സംസ്‌കാരങ്ങൾ സന്ദർശകർക്ക് പരിചയപ്പെടുത്തിക്കൊണ്ട് സിക്കത്ത് വാദി മുഷരിബ് "ഏഷ്യൻ സിക്ക"യായി മാറും. ഏഷ്യൻ സിക്കയിൽ സന്ദർശകർക്ക് ഏഷ്യ ഭൂഖണ്ഡങ്ങളുടെ സമ്പന്നമായ സംസ്കാരങ്ങളും ആചാരങ്ങളും നേരിട്ട് അനുഭവിക്കാനും, വിവിധ കലാകാരന്മാരുടെ വ്യത്യസ്ത സംസ്കാരങ്ങൾ കാണാനും അനുവദിക്കും. സന്ദർശകർക്ക് ആധികാരിക പാചകരീതി മനസ്സിലാക്കാനും പരമ്പരാഗത കരകൗശല നിർമ്മാണം നിരീക്ഷിക്കാനും അവസരമുണ്ടാകും. വിവിധ കലാകാരന്മാരുടെ സാംസ്കാരിക പ്രദർശനങ്ങളും പ്രകടനങ്ങളും മുഷരിബിൽ സംഘടിപ്പിക്കുന്നുണ്ട്.

സഹത് വാദി മുഷരിബിൽ നിർമ്മിച്ച ഹ്യൂമൻ ഫുട്‌ബോൾ അരീന സന്ദർശകർക്കിടയിൽ സൗഹൃദ മത്സരങ്ങൾ നടത്തും. മത്സരത്തിൽ പ്ലേ-ബൈ-പ്ലേ കമന്ററിയും സംഗീതവും ലൈവ് എന്റർടെയ്ൻമെന്റിനൊപ്പം ഉണ്ടാകും. ഒരു സാധാരണ ഫൂസ്ബോൾ ടേബിളിന് സമാനമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ രൂപകൽപ്പന ചെയ്ത കൂട്ടിലേക്ക് 16 കളിക്കാർ വരെ ചുവടുവെക്കും.

ബരാഹത് മുഷരിബിൽ എ.എഫ്.സി ടൂർണമെന്റിന്റെ തത്സമയ സായാഹ്ന മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യും. ഗെയിംസ് സമയത്ത് ബരാഹത്തിൽ പ്രവേശന വിലക്കുണ്ടാകും. കൂടാതെ സന്ദർശകർക്ക് പ്രവേശന ടിക്കറ്റ് വാങ്ങാനും കഴിയും. ഫുട്ബോൾ ബൗളിംഗ്, ഫുട്ബോൾ ഗോൾഫ് ടാർഗെറ്റ്, സബ്‌സോക്കർ ഗെയിമുകൾ എന്നിവ ഫീച്ചർ ചെയ്യുന്ന സ്റ്റേഷനുകളിൽ ആരാധകർക്ക് അവരുടെ ഫുട്ബോൾ കഴിവുകൾ നോമിനൽ തുകയ്ക്ക് പരീക്ഷിക്കാവുന്നതാണ്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News