Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ മലയാളി ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകൻ സ്‌കൂൾ ബസ് തട്ടി മരിച്ചു 

December 09, 2023

 Qatar_Malayalam_News

December 09, 2023

അൻവർ പാലേരി

ദോഹ : തൃശൂർ മതിലകം പുതിയകാവ് സ്വദേശി ഉലക്കൽ വീട്ടിൽ റിയാദ് മുഹമ്മദ് അലി,സുഹൈറ തസ്‌നീം ദമ്പതികളുടെ  മകൻ റയീഷ് ബിൻ റിയാദ് (3) ദോഹയിൽ സ്‌കൂൾ ബസ് തട്ടി മരിച്ചു.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒലീവ് സ്‌കൂളിലെ വാർഷിക പരിപാടിയുമായി ബന്ധപ്പെട്ട് മൂത്തകുട്ടിയെ സ്‌കൂളിലേക്ക് അയക്കാൻ ഉമ്മയുടെ കൈപിടിച്ചെത്തിയ കുട്ടി ബസിന് മുന്നിലേക്ക് ഓടിയപ്പോഴാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ കുട്ടിയെ കാണാതെ ബസ് മുന്നിലേക്കെടുത്തപ്പോൾ അപകടത്തിൽ പെടുകയായിരുന്നു.പിതാവ് റിയാദ് മുഹമ്മദ് അലി ദോഹയിൽ സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറാണ്.

തുമാമയിൽ ഐസിബിഎഫിന് സമീപം വീടിന് മുന്നിൽ വെച്ചായിരുന്നു അപകടം.മൂത്ത കുട്ടി ഒലീവ് സ്‌കൂളിൽ കെ.ജി വിദ്യാർത്ഥിയാണ്.നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച്ച തന്നെ മയ്യിത്ത് അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News