Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദേശീയ കായിക ദിനം: ദോഹ എക്‌സ്‌പോയിൽ 200 കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു 

February 05, 2024

news_malayalam_expo_updates_in_qatar

February 05, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ കായിക ദിന (ഫെബ്രുവരി 13) ആഘോഷത്തിന്റെ ഭാഗമായി ദോഹ എക്സ്പോയിൽ 200ഓളം കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് എക്സ്പോ ദോഹ 2023ൻ്റെ സംഘാടക സമിതി അറിയിച്ചു. എല്ലാ പ്രായക്കാർക്കുമുള്ള വിപുലമായ പരിപാടികളാണ് ഖത്തർ സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്നത്. പരിപാടികളിൽ പങ്കെടുക്കണമെന്ന് എല്ലാ പൗരന്മാരോടും താമസക്കാരോടും കമ്മിറ്റി അഭ്യർത്ഥിച്ചു. 

എക്‌സ്‌പോയിലെ ഫാമിലി സോണിൽ വ്യായാമങ്ങൾക്കുള്ള പ്രത്യേക ഏരിയകളും , അമ്പും വില്ലും, ഷൂട്ടിംഗ്, മുവായ് തായ്, സ്‌പീഡ്ബോൾ, ടെലിമാച്ച് ഗെയിമുകൾ, ഫിറ്റ്‌നസ് ക്ലാസുകൾ തുടങ്ങിയവ ഉണ്ടായിരിക്കും. കൂടാതെ, പ്രായഭേദമില്ലാതെ കായിക പരിശീലനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാൻ ഫെബ്രുവരി 9 വരെ ശൈത്യകാല മത്സരങ്ങളും എക്‌സ്‌പോ സംഘടിപ്പിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News