Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഖത്തറില്‍ റമദാൻ ഇഅ്തികാഫിനായി 189 പള്ളികള്‍ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം

March 28, 2024

news_malayalam_awqaf_ministry_updates

March 28, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ റമദാനിലെ അവസാന പത്തില്‍ ഇഅ്തികാഫിനായി 189 പള്ളികളിൽ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു. ആരാധനക്കായി മുഴുവൻ സമയവും പള്ളിയില്‍ താമസിക്കുന്നതിനാണ് ഇഅ്തികാഫ് എന്ന് പറയുന്നത്. പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കുന്നവര്‍ ഇഅ്തികാഫിന്റെ കര്‍മ്മശാസ്ത്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പഠിക്കണമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

18 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് ഇഅ്തികാഫ് ആചരിക്കാൻ അനുവദിക്കില്ല. എന്നാൽ അവരെ രക്ഷിതാക്കളുടെ അകമ്പടിയോടെ കൊണ്ടുപോകാവുന്നതാണ്. ഇഅ്തികാഫ് ആചരിക്കുന്നവർ ഉച്ചത്തിൽ സംസാരിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

പള്ളികളുടെ സൗന്ദര്യം സൂക്ഷിക്കാൻ, ചുവരുകളിലും കോളങ്ങളിലും ഫർണിച്ചറുകളിലും വസ്ത്രങ്ങൾ തൂക്കിയിടരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. പള്ളികളിൽ നിയുക്ത സ്ഥലങ്ങളിൽ ഒഴികെയുള്ള സ്ഥലങ്ങളിൽ ഉറങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

പള്ളികളുടെ ലിസ്റ്റ്: https://appextst.islam.gov.qa/pdf/etkaf2024.pdf 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News